
Malayalam
സിനിമയിൽ നിന്ന് പിന്മാറാൻ കാരണം; കാരണം വെളിപ്പെടുത്തി ആദ്യമായി ഫെയ്സ്ബുക്ക് ലൈവിൽ ശോഭന…
സിനിമയിൽ നിന്ന് പിന്മാറാൻ കാരണം; കാരണം വെളിപ്പെടുത്തി ആദ്യമായി ഫെയ്സ്ബുക്ക് ലൈവിൽ ശോഭന…

മലയാളികളുടെ എക്കാലത്തെയും പ്രിയ താരമാണ് ശോഭന. അനൂപ് സത്യന്റെ വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇപ്പോഴിതാ ലോക്ക് ഡൗണിൽ ആരാധകരോട് സംസാരിക്കാന്‍ ശോഭന ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയിരിക്കുകയാണ്.
പെട്ടെന്ന് താരത്തെ ലൈവില്‍ കണ്ടപ്പോൾ ആരാധകര്‍ അമ്ബരന്നു. സിനിമയെക്കുറിച്ചും നൃത്തത്തെക്കുറിച്ചും സംസാരിച്ച ശോഭന ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഒരു മണിക്കൂര്‍ നീണ്ടു നിന്ന വീഡിയോയില്‍ മറുപടി പറഞ്ഞു.
ഒരു സമയത്ത് സിനിമയില്‍ നിന്നും പിന്മാറിയിരുന്നു താരം. അതിനു പിന്നിലെ കാരണവും താരം ലൈവില്‍ വെളിപ്പെടുത്തി. ‘സിനിമ ഒരുപാട് പോസിറ്റിവിറ്റി തരുന്ന ഒന്നാണ്. ഒരുപാട് ആരാധകരും അവരുടെ സ്നേഹവും എല്ലാം ചേര്‍ന്ന് നമുക്ക് ഒരുപാട് കംഫര്‍ട്ട്നെസ്സ് സിനിമ നല്‍കും.
അത്രയും കംഫര്‍ട്ട് ആയാല്‍ ശരിയാവില്ല എന്നു തോന്നിയതു കൊണ്ടാണ് സിനിമ വിട്ടത്’ ശോഭന പറഞ്ഞു. മറക്കാനാകാത്ത സിനിമകളെ കുറിച്ച് ചോദിച്ചപ്പോള്‍ ഇന്നലെ, ഏപ്രില്‍ 18, മണിച്ചിത്രത്താഴ്, തേന്മാവിന് കൊമ്ബത്ത് തുടങ്ങി ചില സിനിമളാണ് താരം പറഞ്ഞത്.
മണിച്ചിത്രത്താഴില്‍ അഭിനിയിക്കുന്നത് മാനസികമായി ഏറെ വെല്ലുവിളി തന്നതായിരുന്നെങ്കില്‍ തേന്മാവിന് കൊമ്ബത്ത് താന്‍ ഏറ്റവുമധികം ആസ്വദിച്ച് ചെയ്ത സിനിമയാണെന്ന് ശോഭന കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒപ്പമുള്ള അനുഭവങ്ങളും ശോഭന വെളിപ്പെടുത്തി.
മമ്മൂക്ക എപ്പോഴും സീനിയര്‍ എന്നുള്ള അകലം പാലിക്കുന്ന ആളാണെന്നും എന്നാല്‍ വളരെ നല്ല നടനും മനുഷ്യനും ആണെന്ന് ശോഭന പറഞ്ഞു. മോഹന്‍ലാലും താനും അടുത്ത സുഹൃത്തുക്കളാണെന്നും സിനിമയിലെ 80-s ഗ്രൂപ്പില്‍ തങ്ങള്‍ അംഗങ്ങളാണെന്നും അതിലൂടെ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും താരം പങ്കുവച്ചു.
മോഹന്‍ലാലിനൊപ്പമുള്ള അടുത്ത സനിമ എന്നാണെന്ന ചോദ്യത്തിന് തനിക്ക് സമ്മതമാണെന്നും അത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും ശോഭന പറഞ്ഞു.
shobana
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...