
Malayalam
സർക്കാർ ഉത്തരവ് കത്തിച്ച അദ്ധ്യാപക വർഗ്ഗത്തിന് മണികണ്ഠന്റെ അടുത്ത് ട്യൂഷന് പോവാം
സർക്കാർ ഉത്തരവ് കത്തിച്ച അദ്ധ്യാപക വർഗ്ഗത്തിന് മണികണ്ഠന്റെ അടുത്ത് ട്യൂഷന് പോവാം
Published on

ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസത്തേക്ക് മാറ്റിവയ്ക്കാനായി സർക്കാർ ഇറക്കിയ ഉത്തരവ് കത്തിച്ച അദ്ധ്യാപകർക്ക് മണികണ്ഠന്റെ അടുത്ത് ധൈര്യമായി ട്യൂഷന് പോവാമെന്ന് ഹരീഷ് പേരടി. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ലളിതമായി വിവാഹം നടത്തി കല്യാണ ചെലവിന് കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ നടൻ മണികണ്ഠനെ അഭിന്ദിക്കേവെയാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ ഇപ്രകാരം കുറിച്ചത്
ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
മാസവരുമാനത്തിലെ ഒരു പങ്ക് ദുരിതകാലത്തെ നേരിടാൻ സർക്കാർ ചോദിച്ചപ്പോൾ ആ സർക്കാർ ഉത്തരവ് കത്തിച്ച അദ്ധ്യാപക വർഗ്ഗത്തിന് ഇനി മണികണ്ഠന്റെ അടുത്ത് ധൈര്യമായി ട്യൂഷന് പോവാം …തന്റെ വിവാഹ ചിലവിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയത മണികണ്ഠന്റെ അടുത്ത് പോയി സാമൂഹ്യബോധം പഠിച്ചതിനുശേഷം മാത്രമെ ഈ കത്തിക്കൽ കൂട്ടം വിദ്യാർത്ഥി സമൂഹത്തെ അഭിമുഖികരിക്കാൻ പാടുകയുള്ളു…
മണികണ്ഠാ നാടകക്കാരാ നി കല്യാണം മാത്രമല്ല കഴിച്ചത്…കേരളത്തിന്റെ പൊതുബോധത്തെ ഉയർത്തിപിടിക്കുന്ന ഒരു യഥാർത്ഥ അദ്ധ്യാപകനായി മാറുക കൂടിയാണുണ്ടായത്…ആശംസകൾ …കമ്മട്ടിപാടത്തിലെ ബാലന്റെ ഡയലോഗ് എനിക്കിപ്പോഴാണ് പറയാൻ തോന്നുന്നത്…”കൈയ്യടിക്കെടാ” ..
hareesh peradi
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...