
Malayalam
ഒരാളുടെ കുടുംബം തകര്‍ത്തെറിഞ്ഞതിന് നയന്‍താര ശിക്ഷിക്കപ്പെടണം; നയന്‍താരയെ ശപിച്ച് പ്രഭുദേവയുടെ ഭാര്യ
ഒരാളുടെ കുടുംബം തകര്‍ത്തെറിഞ്ഞതിന് നയന്‍താര ശിക്ഷിക്കപ്പെടണം; നയന്‍താരയെ ശപിച്ച് പ്രഭുദേവയുടെ ഭാര്യ
Published on

തെന്നിന്ത്യന്‍ സിനിമയിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന പേരായിരുന്നു നയന്‍താരയുടെയും പ്രഭുദേവയുടെയും. സിനിമാലോകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം കൂടിയായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം.
ഇപ്പോഴിതാ പ്രഭുദേവയുടെ ഭാര്യ ഇവരുടെ ബന്ധത്തെ കുറിച്ച് പറയുകയാണ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രഭുദേവയുടെ മുന്‍ ഭാര്യ റംലത്ത് എന്ന ലത ഈ കാര്യത്തെ കുറിച്ച് പറയുകയും നയന്‍താരയെ ശപിക്കുകയും ചെയ്യുന്നത്. ഒരാളുടെ കുടുംബം തകര്‍ത്തെറിഞ്ഞതിന് നയന്‍താര ശിക്ഷിക്കപ്പെടണമെന്നും എന്റെ ഭര്‍ത്താവിനെ അവര്‍ തട്ടിപ്പറിച്ചെടുത്തതാണെന്നും റംലത്ത് ആരോപിക്കുന്നു.
ഇതുപോലെ മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ നിയമപരമല്ലാതെ സ്വന്തമാക്കുന്ന സ്ത്രീകളെല്ലാം ശിക്ഷിക്കപ്പെടണമെന്നും അവര്‍ പറയുന്നു. എന്നില്‍ നിന്നും ഭര്‍ത്താവിനെ തട്ടിയെടുത്തത് ചൂണ്ടി കാണിച്ച് ഞാന്‍ പോലീസിനും കോടതിയോടുമെല്ലാം നയന്‍താരയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവരൊരു മോശം സ്ത്രീയ്ക്ക് ഉദാഹരണമാണെന്നും തന്റെ കൈയില്‍ കിട്ടിയാല്‍ അപ്പോള്‍ തന്നെ അടിക്കുമെന്നും റംലത്ത് പറയുന്നു.
എന്റെ ഭര്‍ത്താവ് ഒരിക്കലും നയന്‍താരയുമായി പ്രണയത്തിലായി എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അതൊരു ബ്ലാക്ക് മാജിക് ആയിരിക്കുമെന്നുമാണ് റംലത്ത് പറയുന്നത്. പ്രഭുദേവ സത്യസന്ധനും ആത്മാര്‍ഥതയുള്ള ഭര്‍ത്താവുമായിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി ഞങ്ങളെ സംരക്ഷിച്ച് വരികയാണ്. അടുത്തിടെയാണ് ഞങ്ങള്‍ക്ക് വേണ്ടി ഒരു വീട് അദ്ദേഹം വാങ്ങിയത്.
എന്നാലിപ്പോള്‍ എല്ലാം മാറി മറിഞ്ഞു. പ്രഭുവേദയുടെ ഇപ്പോഴത്തെ പെരുമാറ്റം എനിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും വലിയൊരു ഷോക്ക് ആണ് നല്‍കിയിരിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിലെ നിയമം അനുസരിച്ച് വിവാഹിതനായ ഒരാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ അനുവദിച്ചിരുന്നില്ല.
എന്നാല്‍ ഞാനുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷം പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള ബന്ധം സങ്കീര്‍ണമായി റംലത്ത് പറഞ്ഞു. 1995 ലായിരുന്നു പ്രഭുദേവ റംലത്തിനെ വിവാഹം കഴിക്കുന്നത്. മുസ്ലിം ആയിരുന്ന റംലത്ത് താരത്തെ വിവാഹം കഴിക്കാന്‍ വേണ്ടി ഹിന്ദു മതം സ്വീകരിക്കുകയിരുന്നു. തുടര്‍ന്നാണ് റംലത്ത് എന്ന പേര് മാറ്റി ലത എന്നാക്കിയത്.
nayanthara
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...