Connect with us

ഏത്തപ്പഴത്തിന്റെ തൊലികൊണ്ടൊരു ഫേഷ്യല്‍; ബ്യൂട്ടി ടിപ്സുമായി അർച്ചന കവിയുടെ അമ്മ

Malayalam

ഏത്തപ്പഴത്തിന്റെ തൊലികൊണ്ടൊരു ഫേഷ്യല്‍; ബ്യൂട്ടി ടിപ്സുമായി അർച്ചന കവിയുടെ അമ്മ

ഏത്തപ്പഴത്തിന്റെ തൊലികൊണ്ടൊരു ഫേഷ്യല്‍; ബ്യൂട്ടി ടിപ്സുമായി അർച്ചന കവിയുടെ അമ്മ

ലോക്ക് ഡൗണ്‍ കാലത്ത് അമ്മയ്ക്കും അച്ഛനും ഒപ്പം ദില്ലിയിലെ വീട്ടിലാണ് അര്‍ച്ചന കവി. ക്വാറന്റൈന്‍കാല വിശേഷങ്ങളും വീട്ടിനുള്ളിലെ രസകരമായ കാഴ്ചയും പ്രേക്ഷകര്‍ക്ക് മുന്നില്‍ പങ്കുവെയ്ക്കാലാണ് താരത്തിന്റെ ഇപ്പോഴത്തെ വിനോദം. ഒപ്പം സൗന്ദര്യ സംരക്ഷണത്തിനായുള്ള ടിപ്സുമായി എത്തുകയാണ് ഇവര്‍. വീട്ടിലിരുന്നു തന്നെ ചെയ്യാവുന്ന ഒരു സിമ്ബിള്‍ ബ്യൂട്ടി ടിപ്സുമായിട്ടാണ് അര്‍ച്ചനയും അമ്മ റോസമ്മയും എത്തിരിക്കുന്നത്. ഏത്തപ്പഴത്തിന്റെ തൊലി ഉപയോഗിച്ചു കൊണ്ടുള്ള ഫേഷ്യല്‍ രീതിയാണ് അര്‍ച്ചനയുടെ അമ്മ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്.

പഴത്തിന്റെ തൊലി കൊണ്ട് നന്നായി സ്ക്രബ് ചെയ്യാനാണ് താരമാതാവിന്റെ ടിപ്സ്. താന്‍ ഇത് ആഴ്ചയില്‍ ചെയ്യാറുണ്ടെന്നും റോസമ്മ കവി വീഡിയോയില്‍ പറയുന്നുണ്ട്. അര്‍ച്ചനയുടെ മുഖത്ത് തന്നെയാണ് റോസമ്മ ഇത് പ്രയോഗിക്കുന്നത്. ഒപ്പം ഏത്തപ്പഴത്തിന്റെ തൊലിയുടെ ഉപയോഗത്തിനെ കുറിച്ചും അര്‍ച്ചനയുടെ അമ്മ പറയുന്നു. മുഖത്തിന് നല്ലത് വരാന്‍ ഇത് അങ്ങ കഴിച്ചാല്‍ പോരേ ഇങ്ങനെ തേയ്ക്കണോ എന്ന് അര്‍ച്ചന ചോദിക്കുന്നുണ്ട്. എന്നാല്‍ അതിന്റ ഗുണം പറഞ്ഞ് മനസ്സിലാക്കുകയാണ് റോസമ്മ.

തങ്ങളുടെ കുട്ടിക്കാലത്ത് ഏത്തക്കയുടെ തൊലി ഉപയോഗിച്ച്‌ കറി വയ്ക്കുന്നതിനെ കുറിച്ചും മറ്റ് ബാലകാല ഓര്‍മകളും അര്‍ച്ചനയുടെ അമ്മ വീഡിയോയില്‍ പറയുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിനോടൊപ്പം ഏത്തപ്പഴത്തിന്റെ തൊലി കൊണ്ട് പുതിയ വിഭവം ഉണ്ടാക്കുന്നതിന്റെ റെസ്പി കൂടി ഇവര്‍ പങ്കുവെയ്ക്കുന്നുണ്ട്.

ലാല്‍ ജോസ് സംവിധാനം ചെയ്ത നീലതാമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് അര്‍ച്ചന കവി. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചെങ്കിലും വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് താരം. സിനിമയില്‍ നിന്ന് ബ്രേക്കെടുത്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വ്ലോഗും വെബ് സീരിസുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്താറുണ്ട്.

archana kavi

More in Malayalam

Trending

Recent

To Top