Connect with us

ആറാമത്തെ പരിശോധന ഫലം നെഗറ്റീവ്; കനിക കപൂർ ആശുപത്രി വിട്ടു

Bollywood

ആറാമത്തെ പരിശോധന ഫലം നെഗറ്റീവ്; കനിക കപൂർ ആശുപത്രി വിട്ടു

ആറാമത്തെ പരിശോധന ഫലം നെഗറ്റീവ്; കനിക കപൂർ ആശുപത്രി വിട്ടു

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഗായിക കനിക കപൂർ ആശുപത്രി വിട്ടു. ആറാമത് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായതിനെ തുടർന്നാണ് ആശുപത്രി വിട്ടത് . അഞ്ച് തവണ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നു ഐസൊലേഷനില്‍ കഴിയാനാണ് ഇപ്പോൾ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മാര്‍ച്ച് 20നാണ് സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയസില്‍ കനികയെ പ്രവേശിപ്പിച്ചത്.

മാർച്ച് 15നാണ് ഗായിക ലണ്ടനിൽ നിന്ന് ലഖ്നൗവിൽ തിരിച്ചെത്തിയത്. തിരിച്ചെത്തിയതിന് ശേഷമാണ് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് സ്ഥിതീകരിച്ചത്. ലണ്ടനിൽ നിന്നെത്തിയ ഗായിക കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടിയും സംഘടിപ്പിച്ചിന്നു.. സമ്പര്‍ക്ക വിലക്ക് ലംഘിച്ചതിനാല്‍ കനികക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ലഖ്നൗ ചീഫ് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഡല്‍ഹിയിലെ സരോജിനി നഗര്‍ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ലഖ്നൗ ചീഫ് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

kanika kapoor

More in Bollywood

Trending

Recent

To Top