ചെന്നൈ എക്സ്പ്രസ് നിർമാതാവ് കരീം മൊറാനിയുടെ മകള്‍ ഷാസക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചു. സ്ഥിതീകരിച്ചതിന് പിന്നാലെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കനിക കപൂറിനു ശേഷം ബോളിവുഡിൽ നിന്നും കൊറോണ പോസിറ്റീവായ കേസ് കൂടിയാണിത്
നാളെ കുടുംബാംഗങ്ങളുടെ ടെസ്റ്റ് നടത്തും. തന്റെ ബില്‍ഡിങ് കോംപ്ലക്‌സിലുള്ള മറ്റ് വീട്ടുകാര്‍ക്ക് നിര്‍മ്മാതാവ് ടെക്സ്റ്റ് മെസേജ് അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഹാപ്പി ന്യൂ ഇയർ എന്ന ഷാരൂഖ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു ഷാസ. ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് ഷാസ ശ്രീലങ്കയിൽ സന്ദർശനം നടത്തിയിരുന്നുവെന്ന് സ്പോട്ബോയ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ‘ചെന്നൈ എക്‌സ്പ്രസ്’, ‘രാ വണ്‍’, ‘ഹാപ്പി ന്യൂ ഇയർ’ എന്നീ സിനിമകള്‍ ഒരുക്കിയ നിർമാതാവാണ് കരീം മൊറാനി.
പൊതുവേദിയില്‍ വച്ച് സല്മാന് ഖാനോട് വിവാഹാഭ്യര്‍ത്ഥന നടത്തി മാധ്യമപ്രവര്‍ത്തക അലേന . അബുദാബിയില്‍ വച്ച് നടന്ന ഇന്റര്‍നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡില്‍...
വിവാദമായ ദ കേരള സ്റ്റോറി സംബന്ധിച്ച് തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കി അനുരാഗ് കശ്യപ്. സത്യസന്ധമായി പറഞ്ഞാല്‍ ഇന്നത്തെ കാലത്ത് നിങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍...
അമിതാഭ് ബച്ചനോടൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി അഭിഷേക് ബച്ചൻ. പിതാവിനോടൊപ്പം സിനിമ ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണെന്നും എന്നാല്‍ തിരക്കഥ വളരെ...