
Malayalam
”മനുഷ്യര്‍ ബാക്കിയായാല്‍ മാത്രമെ നാളെയും നമുക്ക് രാഷ്ട്രീയം കളിക്കാന്‍ പറ്റു”
”മനുഷ്യര്‍ ബാക്കിയായാല്‍ മാത്രമെ നാളെയും നമുക്ക് രാഷ്ട്രീയം കളിക്കാന്‍ പറ്റു”
Published on

മാര്‍ച്ച് 22 ന് ജനത കര്‍ഫ്യൂവിന് ആഹ്വാനം ചെയിതിരിക്കുകയാണ് പ്രധാനമന്ത്രി. ആഹ്വാനത്തെ പിന്തുണച്ച് നടന് ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് പിന്തുണയാനുമായി എത്തിയത് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദേശങ്ങളും മുന്നറിയുപ്പുകളും പാലിക്കുക… എന്റെ നാടിനൊപ്പം.. എന്റെ രാജ്യത്തിനൊപ്പം… എന്റെ ഭൂമിയിലെ മനുഷ്യര്‍ക്കൊപ്പമെന്ന് ഫേസ്ബുക്കിൽ കുറിച്ചു
ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഒരു മഹാമാരിയുടെ മുന്നില്‍ നില്ക്കുമ്പോള് ട്രോളുകളും പൊങ്കാലകളും താരതമ്യ പഠനങ്ങളും ഒഴിവാക്കുക എന്നുള്ളത് മനുഷ്യന്റെ വിവേചന ബുദ്ധിയാണ്…അത് കാത്തുസുക്ഷിച്ചാല്‍ മാത്രമെ ഈ മഹാമാരിയെ നമുക്ക് അതിജിവീക്കാന്‍ സാധിക്കുകയുള്ളു…വര്‍ഗ്ഗീയത താണ്ഡവമാടിയ കാലത്ത് നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ചങ്ങല വലിച്ചതു പോലെതന്നെയാണ് മഹാമാരിയുടെ ഭീകരതയെ ഓര്‍മ്മപ്പെടുത്താന്‍ കര്‍ഫ്യൂ നടത്തുന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിക്കാന്‍ കൈ കൊട്ടുന്നതും…
പ്രഹസനം എന്ന് തോന്നുന്ന ഇത്തരം ബോധവല്‍ക്കരണങ്ങള്‍ക്ക് ദുരന്തമുഖത്ത് ഏറെ പ്രസക്തിയുണ്ട്…നമ്മള് മനുഷ്യര്‍ ബാക്കിയായാല്‍ മാത്രമെ നാളെയും നമുക്ക് രാഷ്ട്രീയം കളിക്കാന്‍ പറ്റു… ഒന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് … ഒന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്.. ഈ സമയത്ത് അത് മാത്രം ഓര്‍ക്കുകയെന്നുള്ളതാണ് നമ്മുടെ ഉത്തരവാദിത്വം …കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദേശങ്ങളും മുന്നറിയുപ്പുകളും പാലിക്കുക… എന്റെ നാടിനൊപ്പം.. എന്റെ രാജ്യത്തിനൊപ്പം… എന്റെ ഭൂമിയിലെ മനുഷ്യര്‍ക്കൊപ്പം…
about hareesh perady
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...