
Malayalam
അഞ്ജലി മേനോന്റെ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് തട്ടിപ്പ്;പ്രതി പിടിയിൽ!
അഞ്ജലി മേനോന്റെ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് തട്ടിപ്പ്;പ്രതി പിടിയിൽ!

ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കി തട്ടിപ്പു നടത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. നാടിനടന്മാരുടെയും മറ്റും വ്യജ അക്കൗണ്ടുകളാണ് കൂടുതൽ കണ്ടുവരുന്നത്.കഴിഞ്ഞ ദിവസം പ്രമുഖ സംവിധായിക അഞ്ജലി മേനോൻ ഉൾപ്പെടെ സിനിമാ മേഖലയിലുള്ളവരുടെ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ നിർമിക്കുന്നതായി പരാതി ഉണ്ടായിരുന്നു.ഇപ്പോളിതാ പ്രതി പിടിയിലായതിന്റെ വാർത്തകളാണ് പുറത്തുവരുന്നത്.സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പു നടത്തിയത്. കേസില് കൊല്ലം ജില്ലയിലെ ഓച്ചിറവില്ലേജിൽ കാഞ്ഞിരക്കാട്ടിൽ വീട്ടിൽ ജയചന്ദ്രൻ മകൻ ദിവിൻ ജെ. (വയസ് 32) എന്ന യുവാവിനെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു.
അഞ്ജലി മേനോൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി. ഇയാൾ ആൾമാറാട്ടം നടത്തി നിരവധിപേരെ തട്ടിപ്പിനിരക്കിയ വിവരം അറിഞ്ഞതോടെ സംവിധായിക പൊലീസിനെ സമീപിക്കുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രൊഫൈൽ വിവരങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. മൊബൈൽ ആപ്പിന്റെ സഹായത്തോടെ മൊബൈൽ ഫോൺകോളുകൾ ഇന്റർനെറ്റ് കോളുകളാക്കി മാറ്റിയാണ് ആളുകളെ കബളിപ്പിച്ചത്.
പൊലീസ് കേസ് എടുത്തതിനെത്തുടർന്ന് പ്രതി തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞു. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടാനായത്.
about anjali menon
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...