
Malayalam
സിനിമയിൽ നായികാ ആകാൻ കഴിയാത്തതിന്റെ സങ്കടം ഇപ്പോഴുമുണ്ട്; മനസ്സ് തുറന്ന് സോണിയ
സിനിമയിൽ നായികാ ആകാൻ കഴിയാത്തതിന്റെ സങ്കടം ഇപ്പോഴുമുണ്ട്; മനസ്സ് തുറന്ന് സോണിയ

പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തേന്മാവിന് കൊമ്ബത്ത്’ എന്ന സിനിമയില്‍ ‘കുയിലിയെ പ്രേക്ഷകർ മറക്കാനിടയില്ല. എന്നാൽ കുയിലിയായെത്തിയ സോണിയയ്ക്ക് മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങൾ തേടിയെത്തിയില്ല.
ബാലതാരമായി നിറഞ്ഞു നിന്ന സോണിയ തനിക്ക് ഒരു നായികയാകാന്‍ കഴിയാതെ പോയ സങ്കടത്തെക്കുറിച്ച് മനസ്സ് തുറക്കുകകയാണ്
‘സിനിമ എപ്പോഴും ഭാഗ്യത്തിന്റെ ലോകമാണ്, കുട്ടിക്കാലത്തിനു ശേഷം ആ ഭാഗ്യം എന്റെ ജീവിതത്തില്‍ കുറഞ്ഞു പോയി, ഒരു നായിക ആയില്ല എന്ന സങ്കടം ഇപ്പോഴുമുണ്ട്, അതിനു കാരണക്കാരി ഞാന്‍ തന്നെയാണ്. മമ്മൂട്ടിയുടെയും, രജനികാന്തിന്റെയുമൊക്കെ മടിയിലിരുന്നു വളര്‍ന്ന കുട്ടിക്കാലമായിരുന്നു,അതുകൊണ്ട് സിനിമ എന്നെ അത്ഭുതപ്പെടുത്തിയില്ല, അതിനു പിന്നാലെ ആവേശത്തോടെ യാത്ര ചെയ്യാന്‍ തോന്നിയില്ല, ഞാനൊരു ഫൈറ്റര്‍ അല്ല,പലപ്പോഴും കഥാപാത്രത്തെ മനസ്സില്‍ കണ്ടു അത് നേടിയെടുക്കാനുള യുദ്ധം നയിക്കാനൊന്നും എനിക്ക് പറ്റിയില്ല, ഇപ്പോഴും ഒരു വേഷം കിട്ടാതെ പോയാല്‍ സിനിമയൊന്നും വേണ്ടായെന്ന് ഓര്‍ത്ത് കരയുന്ന ആളാണ് ഞാന്‍, ഒരു സെല്‍ഫി എടുത്തു നോക്കുമ്ബോള്‍ തടി കൂടിയാല്‍ അപ്പോള്‍ ഡിപ്രഷനായി പോകും, അതുകൊണ്ടാണ് എനിക്ക് തോന്നാറുള്ളത് ഞാനിപ്പോഴും ആ മൈഡിയര്‍ കുട്ടിച്ചാത്തന് കാലത്താണെന്ന്’-
നൊമ്ബരത്തിപൂവ്, മനു അങ്കിള്‍, മിഥ്യ, മൈഡിയര്‍ കുട്ടിച്ചാത്തന് തുടങ്ങിയ സിനിമകളിലും സോണിയ അഭിയനയിച്ചിട്ടുണ്ട്
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...