
Malayalam
ആഘോഷങ്ങൾ നടത്തിക്കോളൂ,പക്ഷേ ഞാൻ പകെടുക്കില്ല!
ആഘോഷങ്ങൾ നടത്തിക്കോളൂ,പക്ഷേ ഞാൻ പകെടുക്കില്ല!

മലയാള സിനിമയ്ക്ക് ഒരുപാട് സംഭാവനകൾ സമ്മാനിച്ചിട്ടുള്ള വ്യക്തിയാണ് ഗാനരചയിതാവും സംഗീതസംവിധായകനുമായ ശ്രീകുമാരൻ തമ്പി.ഇന്നാണ് ശ്രീകുമാരൻ തമ്പിയുടെ എൺപതാം പിറന്നാൾ.ജന്മദിനം ആഘോഷമാക്കാൻ പലരും പദ്ധതിയിടുന്നുണ്ടങ്കിലും അതിൽ പങ്കെടുക്കാൻ താൻ വരില്ലെന്ന് അറിയിച്ചിരിക്കുകയാണ് ശ്രീകുമാരൻ തമ്പി. മകന്റെ മരണപ്പെട്ടതോടെ ആഘോഷങ്ങളെല്ലാം അവസാനിച്ചുവെന്നും ക്ഷേത്രസന്ദർശനത്തിൽ ആഘോഷങ്ങൾ ഒതുക്കുമെന്നും ഒരു പ്രമുഖ മാധ്യമത്തിനോട് ശ്രീകുമാരൻ തമ്പി വ്യക്തമാക്കി.
‘മകൻ മരിച്ചപ്പോൾ യഥാർഥത്തിൽ ഞാനും മരിച്ചു. എന്റെ എല്ലാ ആഘോഷങ്ങളും സന്തോഷങ്ങളും അവസാനിപ്പിച്ച ആ കാലത്തോട് എനിക്കു നന്ദിയും സ്നേഹവും ഇല്ല. 80–ാം പിറന്നാളും ഞാൻ ആഘോഷിക്കുന്നില്ല. ആഘോഷങ്ങളുണ്ട്. പക്ഷേ ഞാൻ പങ്കെടുക്കില്ല.
ഇപ്പോൾ ഞാൻ മരണത്തെക്കുറിച്ച് തീക്ഷ്ണമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യുകയാണ്. ജീവിതത്തിലെ സകല സന്തോഷങ്ങളെയും തല്ലിക്കെടുത്തിയ ദുരന്തത്തിനു ശേഷം ദൈവങ്ങളോടു വലിയ അമർഷം തോന്നി. വിഗ്രഹങ്ങളെല്ലാം വലിച്ചെറിഞ്ഞുവെങ്കിലും പിന്നീട് അവയെല്ലാം പുന:പ്രതിഷ്ഠിച്ചു. ‘ഉദിച്ചാൽ അസ്തമിക്കും, ജനിച്ചാൽ അന്തരിക്കും’ എന്നെഴുതിയെങ്കലും സ്വന്തം ജീവിതത്തിൽ ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോൾ അവയൊന്നും അംഗീകരിക്കാനാകില്ല’.
ചലച്ചിത്ര രംഗത്തെ ചില പൊരുത്തക്കേടുകൾ കാരണം ശ്രീകുമാരൻ തമ്പി പലരോടും പിണങ്ങിയിട്ടുണ്ട്. മകന്റെ മരണ ശേഷമാണ് അദ്ദേഹം ചില വിട്ടുവീഴ്ചകൾക്കൊക്കെ തയ്യാറായത്. 2009 മാർച്ച് 20 നാണ് അദ്ദേഹത്തിന്റെ മകൻ രാജ്കുമാർ തമ്പിയെ സെക്കന്തരാബാദിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജ്കുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ മൂന്നാമത്തെ തെലുങ്കു ചിത്രം റിലീസ് ചെയ്യാനിരുന്ന ദിവസമായിരുന്നു മരണം.
about sreekumaran thampi
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...
സിനിമയെ കഴിഞ്ഞ 48 വർഷമായി ഒരു ധ്യാനമായി, തപമായി കൊണ്ടുനടക്കുകയാണ് മമ്മൂട്ടി. ഇന്നും ഒരു പുതുമുഖനടൻറെ ആവേശത്തോടെയാണ് ഓരോ കഥാപാത്രത്തിലേക്കും അദ്ദേഹം...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....