
Malayalam
ആ സിനിമയിൽ മോഹന്‍ലാല്‍ കുറച്ചു ഓവറാണെന്ന് എനിക്ക് തോന്നിയിരുന്നു!
ആ സിനിമയിൽ മോഹന്‍ലാല്‍ കുറച്ചു ഓവറാണെന്ന് എനിക്ക് തോന്നിയിരുന്നു!

കമലിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, നന്ദിനി, കൃഷ്ണ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അയാൾ കഥ എഴുതുകയാണ്.മോഹൻലാൽ സാഗർ കോട്ടപ്പുറം എന്ന ഒരു പൈങ്കിളി നോവൽ എഴുത്തുകാരനായി വേഷമിട്ട ചിത്രം വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശ്രീനിവാസനായിരുന്നു.മോഹൻലാൽ ചെയ്തിട്ടുള്ള ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥാപശ്ചാത്തലം തന്നെയായിരുന്നു ചിത്രത്തിന്.അതുകൊണ്ട് തന്നെ സിനിമ ഒരുപാട് ചർച്ച ചെയ്യപ്പെടുകയും ചെയ്തു.മോഹൻലാലിൻറെ അഭിനയ ജീവിതത്തിൽ തന്നെ ഏറ്റവും മികച്ചതായി കുറിക്കപെട്ട കഥാപാത്രങ്ങൾ ഒന്നായിരുന്നു സാഗർ കോട്ടപ്പുറം.തന്റെ സിനിമകളില്‍ അത് വരെ കാണാത്ത ഒരു മോഹന്‍ലാലിനെയാണ് അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയിലൂടെ കണ്ടതെന്ന് കമലും തുറന്നു പറയുന്നു.
‘കഥാപാത്രത്തെ വളരെ നന്നായി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നടനാണ് മോഹന്‍ലാല്‍. ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന ചിത്രത്തിലെ ആദ്യ ചിത്രീകരണ രംഗം തന്നെ അത് തെളിയിച്ചിരുന്നു, ചിത്രത്തിലെ ആദ്യ ഷോട്ട് എടുത്തപ്പോള്‍ മോഹന്‍ലാല്‍ കുറച്ചു ഓവറാണെന്ന് എനിക്ക് തോന്നിയിരുന്നു, ഞാനത് മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
‘ഞാന്‍ ‘സാഗര്‍ കോട്ടപ്പുറം’ എന്ന കഥാപാത്രത്തെ ഇങ്ങനെയൊരു ലെവലിലാണ് കണ്‍സീവ് ചെയ്തിരിക്കുന്നത്. കമല്‍ പറഞ്ഞ പോലെ കുറച്ചു കൂടി ഡോസേജ് കുറച്ചു ചെയ്യാം, പക്ഷെ അങ്ങനെ ചെയ്താല്‍ ഈ കഥാപാത്രത്തിന്റെ ടോട്ടാലിറ്റിയെ അത് ബാധിക്കുമോ എന്ന ഭയമുണ്ട്, സാഗര്‍ കോട്ടപ്പുറം എന്റെ മനസ്സിലേക്ക് കയറിയത് ഈ വിധമാണ്’. സിനിമ ചിത്രീകരിക്കുന്ന ആദ്യ ദിവസം തന്നെ മോഹന്‍ലാല്‍ സാഗര്‍ കോട്ടപ്പുറം എന്ന കഥാപാത്രത്തെ അത്രത്തോളം ഉള്‍ക്കൊണ്ടിരുന്നു. കമല്‍ പറയുന്നു.
director kamal about mohanlal
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...