
Malayalam
ദിലീപ് കേസ്;സിദ്ദിഖിന്റേയും ബിന്ദു പണിക്കരുടേയും സാക്ഷിവിസ്താരം മാറ്റിവച്ചു!
ദിലീപ് കേസ്;സിദ്ദിഖിന്റേയും ബിന്ദു പണിക്കരുടേയും സാക്ഷിവിസ്താരം മാറ്റിവച്ചു!

നടിയെ ആക്രമിച്ച കേസില്‍ നടന് സിദ്ദിഖിന്റേയും നടി ബിന്ദു പണിക്കരുടേയും സാക്ഷിവിസ്താരം മാറ്റിവെച്ചതായാണ് ഏറ്റവും പുതിയതായി വരുന്ന വാർത്തകൾ.ബിന്ദു പണിക്കരുടെ വിസ്താരം തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റിവെച്ചത്.എന്നാൽ സിദ്ദിഖിനെ വിസ്തരിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് കോടതി അറിയിച്ചു.
നടി ഭാമയുടെ സാക്ഷി വിസ്താരവും ഇന്നലെ മാറ്റിവെച്ചിരുന്നു. മൊഴി നല്‍കാനായി ഭാമ ഇന്നലെ കൊച്ചിയിലെ കോടതിയില്‍ എത്തിയിരുന്നെങ്കിലും പ്രോസിക്യൂഷന് അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റിയത്.ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന മുന്‍ വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്ന് പ്രൊസിക്യൂഷന് മൊഴിയെടുക്കുന്നത്. ദിലീപ് തന്റെ അവസരങ്ങള്‍ തട്ടിത്തെറിപ്പിക്കുന്നതായി ആക്രമണത്തിനിരയായ നടി നേരത്തെ മൊഴി നല്കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഭാമയേയും സാക്ഷിയാക്കിയത്.
about dileep case
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...