
Malayalam
കമലിന്റെയും, മകന്റെയും ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ നിന്നും ഒഴിവാക്കണം!
കമലിന്റെയും, മകന്റെയും ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ നിന്നും ഒഴിവാക്കണം!

കമലിന്റെയും, മകന്റെയും ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം.ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കും, സാംസ്കാരിക മന്ത്രിയ്ക്കും കത്ത് നൽകി. മൂവ്മെന്റ് ഫോർ ഇന്റിപെന്റ്ന്റ് സിനിമ എന്ന സംഘടനയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ, കമലിന്റെ മകൻ ജനൂസ് മുഹമ്മദ് സംവിധാനം ചെയ്ത ‘9’ എന്നീ സിനിമകൾ ഇത്തവണ സംസ്ഥാന അവാർഡിനായ് പരിഗണിക്കരുതെന്നും മൈക് എന്ന സംഘടന ആവശ്യം ഉന്നയിക്കുന്നു.ആരോപണം ദുരുദ്ദേശപരമെന്ന് കമൽ പ്രതികരിച്ചു.
കഴിഞ്ഞ വർഷം ചലചിത്ര അക്കാദമി ചെയർമാന്‍ സംവിധാനം ചെയ്ത ആമിയ്ക്കും, വൈസ് ചെയര്‍പേഴ്സൺ ബീനാപോളിന്റെ ഭർത്താവ് വേണു സംവിധാനം ചെയ്ത കാർബണിന് ആറ് പുരസ്കാരങ്ങളും ലഭിച്ചിരുന്നു. ഇത് സ്വജനപക്ഷപാതത്വത്തിന്റെ തെളിവാണ്. ഇതേ രീതിയിൽ ഇത്തവണ ഉണ്ടാകാതിരിക്കാൻ നിയമം പരിഷ്കരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.ചെയര്‍മാൻ, സെക്രട്ടറി, എക്സിക്യുട്ടീവ് ബോർഡ് അംഗങ്ങള്‍, അക്കാദമി ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സിനിമകൾ വ്യക്തിഗത പുരസ്കാരങ്ങൾക്ക് അർഹമല്ല എന്ന് അക്കാദമി നിയമം ഉണ്ട്. ഇത് പരിഷ്കരിച്ച് ഇവരോ, ഇവരുടെ അടുത്ത ബന്ധുക്കളോ ചെയ്ത സിനിമകൾ ഒരുതരത്തിലുള്ള പുരസ്കാരങ്ങൾക്കും പരിഗണിക്കാൻ പാടില്ല എന്ന രീതിയൽ നിയമം മാറ്റണമെന്നാണ് പരാതിയിലെ ആവശ്യം, സംഘടന സെക്രട്ടറി കെപി ശ്രീകൃഷ്ണൻ, പ്രസിഡന്റ് സന്തോഷ് ബാബു സേനൻ എന്നിവരാണ് മുഖ്യമന്ത്രിയ്ക്കും സാംസ്കാരിക മന്ത്രി എകെ ബാലനും പരാതി നൽകിയിട്ടുള്ളത്.
കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ, കമലിന്റെ മകൻ ജനൂസ് മുഹമ്മദ് സംവിധാനം ചെയ്ത ‘9’ എന്നീ സിനിമകൾ ഇത്തവണ സംസ്ഥാന അവാർഡിനായ് പരിഗണിക്കരുതെന്നും മൈക് എന്ന സംഘടന ആവശ്യം ഉന്നയിക്കുന്നു.ആരോപണം ദുരുദ്ദേശപരമെന്ന് കമൽ.
about kamal
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...