
Malayalam
സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത് നുണ;സത്യം നിങ്ങൾ അറിയണം!
സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത് നുണ;സത്യം നിങ്ങൾ അറിയണം!

ബിഗ്ബോസിൽ മത്സരാർത്ഥിയായെത്തി ഇപ്പോൾ ആകെ പുലിവാല് പിടിച്ചിരിക്കുകയാണ് മഞ്ജു പത്രോസ്.ടെലിവിഷൻ പരമ്പരയിലൂടെ ജനപ്രീതി നേടിയ താരം മോഹൻലാൽ അവതാരകനായെത്തിയ ബിഗ്ബോസ്സിൽ മത്സരാർത്ഥിയായെത്തി മികച്ച പ്രകടനമാണ് കഴ്ചവെച്ചത്.49 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി ശേഷം ഷോയില്‍ നിന്ന് പുറത്തായെങ്കിലും പരിപാടിയുടെ ഒരു നിര്‍ണ്ണായക ഭാഗമാകാന്‍ മഞ്ജുവിന് കഴിഞ്ഞു.
ബിഗ്ബോസ്സിൽ രജിത്തിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ താരത്തിന് ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു.കുടുംബത്തെ വരെ മോശമായി വിമർശിച്ച് പലരും രംഗത്തെത്തി.ഇപ്പോളിതാ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് മഞ്ജു.
സോഷ്യല്‍ മീഡിയയില്‍ മഞ്ജു നേരിടേണ്ടിവന്ന വിമര്‍ശനങ്ങള്‍ ചെറുതല്ല. പുറത്തായതിന് ശേഷവും സൈബര്‍ ആക്രമണങ്ങളില്‍ കുറവൊന്നുമില്ലന്നാണ് മഞ്ജു പത്രോസ് പറയുന്നത്. മഞ്ജുവിന് പുറമേ താരത്തിന്റെ കുടുംബത്തിന് നേരെയും സുഹൃത്തുക്കള്‍ക്കെതിരെയും ആക്രമണം ഉയര്‍ന്നിരുന്നു. എന്നാലിപ്പോല്‍ താന്‍ പോലുമറിയാത്ത കാര്യങ്ങള്‍ ഫേസ്ബുക്കില്‍ പരന്നതിനെക്കുറിച്ച് പറഞ്ഞ് മഞ്ജു തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ജീവിതത്തിലെ ഒരു നിര്‍ണായകഘട്ടത്തിലാണ് താന്‍ ബിഗ്ബോസ് എന്ന ഗെയിം ഷോയില്‍ പങ്കെടുക്കാന്‍ പോയതെന്നും വിജയകരമായി 49 ദിവസം പൂര്‍ത്തിയാക്കി വരുമ്ബോളാണ് താന്‍ പോലുമറിയാത്ത കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പരന്നിരിക്കുന്നത് എന്നുമാണ് മഞ്ജുവിന്റെ വാക്കുകള്‍. മഞ്ജു മത്സരാര്‍ത്ഥിയായിരുന്ന സമയത്ത് താരം വിവാഹമോചിതയാകുന്നു എന്ന തരത്തില്‍ പോലും സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെ മഞ്ജുവിന്റെ ഭര്‍ത്താവ് സുനിച്ചന് തന്നെ അന്ന് രംഗത്തെത്തുകയും ചെയ്തു. തന്റെ പേരിലുള്ള ഫേസ്ബുക് യൂട്യൂബ് എന്നിവ സുഹൃത്തുക്കള്‍ ആണ് കൈകാര്യം ചെയ്യുന്നത് എന്ന് പറഞ്ഞ മഞ്ജു നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ അറിയിക്കേണ്ടവര്‍ക്ക് തന്നോട് നേരിട്ട് പറയാം എന്നും അറിയിച്ചു. ഇതിനായി ഫോണ്‍ നമ്ബര്‍ സഹിതമാണ് മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
about manju pathros
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...