
Malayalam
ജോഷ്വായ്ക്ക് ഗോപി സുന്ദറിന്റെ ഗാനം ഒരു മുതൽ കൂട്ട്; മനസ് തുറന്ന് സജ്ന നജം!
ജോഷ്വായ്ക്ക് ഗോപി സുന്ദറിന്റെ ഗാനം ഒരു മുതൽ കൂട്ട്; മനസ് തുറന്ന് സജ്ന നജം!

മലയാള സിനിമയിലും,തമിഴിലും സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് കൊറിയോഗ്രാഫ് ചെയ്ത് കയ്യടി നേടിയ താരമാണ് സജ്ന നജം.2014 ലാണ് ബെസ്റ്റ് കൊറിയോഗ്രാഫർ അവാർഡിന് സജ്ന നജം അർഹയാകുന്നത്. പിന്നീട് ശേഷം കൈ നിറയെ ചിത്രങ്ങൾ സജ്നയെ തേടിയെത്തി
ഇപ്പോഴിതാ പുതിയ ചിത്രമായ ജോഷ്വാ യെ കുറിച്ച് മനസ്സ് തുറക്കുകയാണ് സജ്ന. മെട്രോമാറ്റിനിയ്ക്ക് നൽകിയ പ്രത്യക അഭിമുഖത്തിലാണ് സജ്ന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പീറ്റർ സുന്ദര്ദാസിന്റെ സംവിധാനത്തിൽ ഈ മാസം 28 ന് പുറത്തിറങ്ങുന്ന ചിത്രമാണ് ജോഷ്വ. മലയാളത്തിലെ നിരവധി മുൻനിര താരങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട് .ഇപ്പോളിതാ ജോഷ്വയിലെ ഗാനരംഗങ്ങളെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് സജ്ന.
‘ചിത്രത്തിലെ സംവിധായകനായ പീറ്ററും ഞാനും തമ്മിൽ വർഷങ്ങളായുള്ള ബന്ധമുണ്ട്. അവർ എന്റെ ഫാമിലിയാണ്. പിന്നീട് ചിത്രത്തിന്റെ കൊറിയോഗ്രാഫ് ചെയ്യാൻ പീറ്റർ തന്നോട് ആവശ്യപ്പെടുകയായിരുന്നു. പീറ്റർ വളരെ നന്നായി ചിത്രം ചെയിതിട്ടുണ്ട്. മകനായ ഏബൽ എന്റെ മകനെപോലെയാണെന്നും, അവന്റെ പ്രായത്തിനനുസരിച്ച് അവൻ നന്നായി അഭിനയിച്ചു. മൊത്തം 3 ഗാനമാണ് ചിത്രത്തിൽ കൊറിയോഗ്രാഫ് ചെയിതിട്ടുള്ളത്.
ഗോപി സുന്ദറിന്റെ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഈ ഗാനങ്ങൾ ജോഷ്വായ്ക്ക് ഒരു മുതൽ കൂട്ടാണ് – സജ്ന പറയുന്നു.
joshua movie
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...