
Malayalam
വിവാദത്തിന്റെ പേരില്‍ എനിക്ക് പ്രശസ്തി ആവശ്യമില്ല.കമല്‍ ഹാസന് ചുംബിച്ചെന്ന ആരോപണത്തിൽ നടി രേഖ
വിവാദത്തിന്റെ പേരില്‍ എനിക്ക് പ്രശസ്തി ആവശ്യമില്ല.കമല്‍ ഹാസന് ചുംബിച്ചെന്ന ആരോപണത്തിൽ നടി രേഖ

കമൽ ഹാസനും നടി രേഖയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം.കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത ‘പുന്നഗൈ മന്നന്’ എന്ന സിനിമയില്‍ കമല്ഹാസന് തന്നെ അനുവാദം കൂടാതെയാണ് ചുംബിച്ചതെന്ന് രേഖ ഒരു അഭിമുഖത്തിനിടെ പറയുകയുണ്ടായി. അഭിമുഖം ചര്‍ച്ചയായതോടെയാണ് കമല്‍ഹാസനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. കമല്‍ ഹാസന് രേഖയോട് മാപ്പ് പറയണമെന്ന ആവശ്യവുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരണവുമായി രേഖ. തന്റെ അഭിമുഖത്തിന്റെ പേരില്‍ ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ താല്പര്യമില്ലെന്ന് രേഖ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. വിവാദത്തിലൂടെ പ്രശസ്തി നേടേണ്ട ആവശ്യം തനിക്കില്ലെന്നും രേഖ പറയുന്നു
പലരും എന്നോട് ഇതെക്കുറിച്ച് വിളിച്ച് ചോദിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ഇത് വലിയ ചര്‍ച്ചയായതിന് പിന്നിലെ കാരണം വ്യക്തമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച ഒരു കാര്യമാണ്. ചുംബനരംഗം ചിത്രീകരിക്കുന്നതിന് മുന്‍പ് എന്റെ അനുവാദം വാങ്ങിയിരുന്നില്ല എന്നത് ശരിയാണ്. പക്ഷേ ആ രംഗം സിനിമയില്‍ നന്നായി വന്നു. വിവാദത്തിന്റെ പേരില്‍ എനിക്ക് പ്രശസ്തി ആവശ്യമില്ല. സിനിമയും വെബ് സീരിസുമായി എനിക്ക് ഒരുപാട് ജോലികളുണ്ട്- രേഖ പറഞ്ഞു.
1986-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പുന്നഗൈ മന്നന് എന്ന ചിത്രത്തിൽ കമലും രേഖയും കമിതാക്കളായാണ് അഭിനയിച്ചത്. ആരാധകർ ഏറ്റെടുത്ത ചിത്രം വലിയ വിജയമാകുകയും ചെയ്തു.ചിത്രത്തിൽ വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്നും ചാടുന്ന രംഗത്തിലാണ് കമലിന്റെ കഥാപാത്രം രേഖയെ ചുംബിച്ചത്. അന്ന് രേഖയ്ക്ക് പതിനാറ് വയസ്സ് മാത്രമായിരുന്നു പ്രായം. ചുംബിക്കുന്നതിന് തന്റെ അനുവാദം വാങ്ങിയിരുന്നില്ലെന്ന് രേഖ പറയുന്നു. സഹസംവിധായകനായ സുരേഷ് കൃഷ്ണയോട് പറഞ്ഞപ്പോള്‍ ഒരിക്കലും ആ രംഗം മോശമാകില്ലെന്ന് പറഞ്ഞു.
”തന്റെ അനുവാദമില്ലാതെയാണ് ആ രംഗം ചിത്രീകരിച്ചത് എന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ വിശ്വസിക്കില്ല. കെ ബാലചന്ദര്‍ സാര്‍ ജീവിച്ചിരിപ്പില്ല. കമലിന് മാത്രമേ ഇതെക്കുറിച്ച് സംസാരിക്കാനാകൂ” എന്ന് രേഖ പറഞ്ഞു. വിവാദമുണ്ടാക്കാന്‍ വേണ്ടിയല്ല താന്‍ സംസാരിച്ചതെന്നും യാഥാര്‍ത്ഥ്യം എന്തായിരുന്നുവെന്ന് പറഞ്ഞതാണെന്നും രേഖ കൂട്ടിച്ചേര്‍ത്തു.
actress Rekha on punnagai mannan, Kamal Haasan, controversy, kissing scene ……
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...