Malayalam
തന്റെ സിനിമയിലേക്ക് പാര്‍വതിയെ വിളിക്കുന്നതിന് മുൻപ് ഒന്നൂടെ ചിന്തിക്കും..
തന്റെ സിനിമയിലേക്ക് പാര്‍വതിയെ വിളിക്കുന്നതിന് മുൻപ് ഒന്നൂടെ ചിന്തിക്കും..
ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് താരനിശയില്‍ പൃഥ്വിരാജ് നടി പാര്‍വതി തിരുവോത്തിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്. ‘ചെയ്തിട്ടുള്ള സിനിമകളുടെ എണ്ണം കുറവായിരുന്നിട്ടും പാര്‍വതി ചുരുങ്ങിയ കാലം കൊണ്ട് എത്തിപ്പെട്ട ഒരു ഉയരമുണ്ട്. ഒരു സംവിധായകന്‍ തന്റെ സിനിമയിലേക്ക് പാര്‍വതിയെ വിളിക്കുന്നതിന് മുമ്ബ് ആ കഥാപാത്രം പാര്‍വതിയെ ഡിസര്‍വ് ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കും.. ‘ആരാണ് പറയുന്നതെന്ന് നോക്കൂ.. നടനായും എഴുത്തുകാരനായും സംവിധായകനായും ഒരു പത്ത് പൃഥ്വിയെങ്കിലും എപ്പോഴും ഇന്‍ഡസ്ട്രിയില്‍ സജീവമാണ്..’
എന്നാണ് ഇതിന് പാർവതി നൽകിയ മറുപടി.
കഴിഞ്ഞ ദിവസമായിരുന്നു ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് വീഡിയോ മിനിസ്‌ക്രീനിലൂടെ പുറത്ത് വന്നത്. ആരാധകര്‍ ഏറെ കാത്തിരുന്ന അവാര്‍ഡ് നിശയില്‍ മലയാളത്തിലെയും തെന്നിന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളായിരുന്നു അണിനിരന്നത്. ഉയരെ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുംവൈറസ് എന്ന ചിത്രത്തിലെയും മികവുറ്റ അഭിനയത്തിനാണ് പാര്‍വതി മികച്ച നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയത്.
നോമിനേഷനില്‍ മഞ്ജുവാര്യരെ കടത്തിവെട്ടിയാണ് പാര്‍വതി അവാര്‍ഡ് സ്വന്തമാക്കിയത്. ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ പിറന്ന ഉയരെ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായി പ്രേക്ഷകരെ അതിശയിപ്പിച്ച പാര്‍വ്വതിയുടെ പ്രകടനത്തിനുള്ള സമ്മാനമാണ് ഏഷ്യാനെറ്റിന്റെ ഈ അവാര്‍ഡ്. താരത്തിന് അവാര്‍ഡ് നല്‍കിയത് മലയാളത്തിലെ പ്രിയപ്പെട്ട നടനും സംവിധായകനും നിര്‍മാതാവുമായ പൃഥ്വിരാജ് സുകുമാരന്‍ ആയിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങി ഇരുവരും പറഞ്ഞ വാക്കുകള്‍ ആണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുക്കുന്നത്.
prithviraj about parvathi thiruvoth