
Malayalam Breaking News
മരക്കാരെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകൾക്കെതിരെ സംവിധായകൻ പ്രിയദർശൻ
മരക്കാരെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകൾക്കെതിരെ സംവിധായകൻ പ്രിയദർശൻ
Published on

മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടില്‍ അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നത് മാര്‍ച്ച് 26 നു ആണ്. എന്നാല്‍ ചില മാധ്യമങ്ങള്‍ ചിത്രത്തിന്റെ റീലീസ് മാറ്റി എന്ന രീതിയില്‍ കഴിഞ്ഞ ദിവസം മുതല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. വ്യാജ വാർത്തയോട് പ്രതികരിച്ച് പ്രിയദര്ശന്.
പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. നേരത്തെ അറിയിച്ചിരിക്കുന്നപോലെ മാര്‍ച്ച് 26 ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നും പ്രിയദര്ശന് പറഞ്ഞു. ചിത്രത്തെ തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന കുത്സിത നീക്കങ്ങളാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നലുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്.
മോഹന്‍ലാലിനോടൊപ്പം വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ബോളുവുഡ് നടന് സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന് തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. നേരത്തെ എത്തിയ ടീസറിനും പോസ്റ്ററുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകര്യത ലഭിച്ചിരുന്നു.
കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
mohanlal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...