Malayalam Breaking News
റിമിടോമിയുടെ മുന്‍ ഭര്‍ത്താവ് റോയിസ് വീണ്ടും വിവാഹിതനായി
റിമിടോമിയുടെ മുന്‍ ഭര്‍ത്താവ് റോയിസ് വീണ്ടും വിവാഹിതനായി
ഗായിക റിമിടോമിയുടെ ആദ്യ ഭർത്താവ് റോയിസ് വീണ്ടും വിവാഹിതനായി. ഇന്ന് രാവിലെ തൃശൂരില്‍ വെച്ചായിരുന്നു റോയിസിന്റെയും സോണിയയുടെയും വിവാഹം. ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് വിവാഹം നടന്നത്. വിവാഹക്ഷണക്കത്ത് വെളിപ്പെടുത്തിയതോടെയാണ് റോയിസ് വീണ്ടും വിവാഹിതനാവാന്‍ പോവുകയാണെന്ന വാര്‍ത്ത പുറത്തറിയുന്നത്.
ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകളെ തുടര്‍നായിരുന്നു റിമിയുമായുള്ള 11 വര്‍ഷം നീണ്ട ദാമ്ബത്യം അവസാനിപ്പിച്ചത്. റോയ്‌സ് കിഴക്കൂടനുമായി 2008 ഏപ്രില്‍ മാസത്തിലായിരുന്നു റിമി ടോമിയുടെ വിവാഹം.ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്സും തമ്മില്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്ത വന്നത് ഏവരെയും ഞെട്ടിച്ചിരുന്നു. വിവാഹമോചനത്തിന് ശേഷം കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും നാടുചുറ്റി വിഷമം മാറ്റുകയായിരുന്നു താരം. എന്നാൽ വിവാഹമോചനത്തിന് മുൻപ് അടുത്തിടെ റിമിടോമി ചില വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും സെലിബ്രിറ്റി ലൈഫ് ഇഷ്ടമില്ലാത്ത ആളായിരുന്നു റോയ്സ്.
വിവാഹമോചന ഹര്‍ജി നല്‍കിയശേഷം റിമിക്കെതിരേ ചില വെളിപ്പെടുത്തലുകള്‍ റോയ്സ് നടത്തിയിരിന്നു. പൂര്‍ണമായും ദാമ്പത്യപ്രശ്നം തന്നെയായിരുന്നു ഇരുവര്‍ക്കുമിടയിലേതെന്നും എന്നിട്ടും താന്‍ പത്തുവര്‍ഷം പിടിച്ചുനിന്നത് തനിക്കും തന്റെ കുടുംബത്തിനും വേണ്ടി മാത്രമായിരുന്നുവെന്നുമാണ് റോയ്‌സിന്റെ പക്ഷം. കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടുപേരും കൂടുതല്‍ അകന്നു. റിമിയുമായുള്ള തന്റെ ദാമ്പത്യത്തില്‍ തനിക്ക് നഷ്ടമായത് പന്ത്രണ്ടു കൊല്ലമാണെന്നും അതൊരിക്കലും തിരിച്ചുകിട്ടില്ലെന്നും റോയ്സ് പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. റിമിയുമായുള്ള ദാമ്പത്യം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളുമാണ്. അതുകൊണ്ടുതന്നെയാണ് ഈ വിഷയത്തില്‍ താന്‍ പരമാവധി ആത്മസംയമനം പാലിച്ചതെന്നും റോയ്സ് പറയുന്നു.
about rimy tomy
