
Malayalam
എട്ടാം ക്ലാസില്‍ പഠിക്കുമ്ബോള്‍ വിവാഹാലോചനകള്‍ വന്നു തുടങ്ങിയിരുന്നു. പത്താംക്ലാസ് കഴിഞ്ഞ ഉടനയായിരുന്നു വിവാഹം!
എട്ടാം ക്ലാസില്‍ പഠിക്കുമ്ബോള്‍ വിവാഹാലോചനകള്‍ വന്നു തുടങ്ങിയിരുന്നു. പത്താംക്ലാസ് കഴിഞ്ഞ ഉടനയായിരുന്നു വിവാഹം!

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നിഷാ സാരംഗ്. ജനപ്രിയ പരമ്ബരയായ ഉപ്പും മുളകിലെയും നീലിമയെ ഇഷ്ടമല്ലാത്ത മലയാളികള്‍ ആരുമുണ്ടാവില്ല. നടിയായും സഹനടിയായും വര്‍ഷങ്ങള്‍ക്ക് മുമ്ബേ സിനിമയില്‍ എത്തിയതാണെങ്കിലും നിഷ സാരംഗ് ആളുകളുടെ മനസ്സില്‍ ഇടംപിടിക്കാന്‍ കാരണം ഉപ്പും മുളകിലെയും നീലിമയാണ്. പരമ്ബരയില്‍ അഞ്ച് മക്കളുടെ അമ്മ വേഷമാണ് നീലു കൈകാര്യം ചെയ്യുന്നത്. നിഷ എന്ന പേരിനേക്കാള്‍ ഏവരും നീലു എന്ന പേരിനോടാണ് ഇഷ്ടം കാണിക്കുന്നത്. ഇപ്പോള്‍ താന്‍ ചെറുപ്പത്തിലെ തന്നെ വിവാഹിതയായതിനെ കുറിച്ചും കൊച്ചുമകനെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് നിഷ. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ താരം തന്റെ മനസ് തുറന്നത്. മൂത്തമകളുടെ മകനായ റയാനെക്കുറിച്ചാണ് നീലു വാചാലയായത്.
” റയാന് ഭയങ്കര വികൃതിയാണ്, ഒരു രക്ഷയുമില്ല. അവനെപ്പോഴും ബിസിയാണ്. ജോലി കഴിഞ്ഞ് പോയാലും തനിക്ക് പെട്ടെന്ന് കിടക്കാനൊക്കില്ല. അവന് കിടക്കുമ്ബോള്‍ ഒരു നേരമാവും. സെറ്റില്‍ 6 പേരെ നയിക്കണം. വീട്ടിലെത്തിയാല്‍ റയാന് പുറകെ നടക്കണം. അഞ്ച് മക്കളേയും ഭര്‍ത്താവിനേയും നോക്കുന്നതിന് ശമ്ബളമുണ്ട്. അതുകൊണ്ട് അക്കാര്യത്തില്‍ വലിയ വിഷമമൊന്നുമില്ല. എട്ടാം ക്ലാസില്‍ പഠിക്കുമ്ബോള്‍ വിവാഹാലോചനകള്‍ വന്നു തുടങ്ങിയിരുന്നു. പത്താംക്ലാസ് കഴിഞ്ഞ ഉടനയായിരുന്നു വിവാഹം. അത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. അതുകൊണ്ട് ഈ പ്രായത്തില്‍ അമ്മൂമ്മയായി, ആരോഗ്യമുള്ള അമ്മൂമ്മയായി നടക്കാന്‍ പറ്റുന്നുണ്ട്. വയസ്സായ സമയത്തായിരുന്നുവെങ്കില്‍ കൊച്ചുമക്കളെ എടുക്കാന്‍ പോലും പറ്റില്ലല്ലോ.” നിഷ വാചാലയാവുന്നു.
about nisha sarang
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...