
Malayalam
ജീവിക്കാൻ വേണ്ടി ഭിക്ഷയെടുക്കേണ്ടി വന്നിട്ടുണ്ട്;നസീര്‍ സംക്രാന്തിയുടെ ഓർമകൾ!
ജീവിക്കാൻ വേണ്ടി ഭിക്ഷയെടുക്കേണ്ടി വന്നിട്ടുണ്ട്;നസീര്‍ സംക്രാന്തിയുടെ ഓർമകൾ!
Published on

‘തട്ടീം മുട്ടീം’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് നസീര്‍ സംക്രാന്തി.ഒരു അഭിമുഖത്തിൽ നസീര്‍ സംക്രാന്തി പങ്കുവെച്ച ചില കാര്യങ്ങളാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. കുട്ടിക്കാലത്ത് താന്‍ നേരിട്ട പട്ടിണിയെ കുറിച്ചാണ് നസീര്‍ പറയുന്നത്. വീട്ടു ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നും ഉമ്മ ഹോര്‍ലിക്സ് കൊണ്ടുവന്ന കാര്യമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
”ഒരു വലിയ പണക്കാരന്റെ വീട്ടില്‍ ജോലിക്ക് നിന്നിട്ടുണ്ട് എന്റെ ഉമ്മ. അന്ന് വല്ലാത്ത പട്ടിണിയാണ്. ആ വീട്ടില്‍ നിന്നും പണികഴിഞ്ഞ് വരുമ്പോള്‍ കയ്യില്‍ കുറച്ച് ഹോര്‍ലിക്സ് ഉമ്മ കൊണ്ടുവരും. എന്റെ മോന് കഴിച്ചോന്ന് പറഞ്ഞ്. വീട്ടുകാരറിയാതെയാണ് ഉമ്മ ഇങ്ങനെ കൊണ്ടുവന്നിരുന്നത്. ആ ഉമ്മയുടെ മോനാണ് ഞാന്‍. ഭിക്ഷാടനം വരെ ചെയ്യേണ്ടി വന്നിട്ടുണ്ട് കുട്ടിക്കാലത്ത്. പട്ടിണിമാറ്റാനും ജീവിക്കാനും വേണ്ടി” എന്നാണ് നസീര്‍ പറയുന്നത്.
ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് നേരത്തെയും നസീര്‍ തുറന്നുപറഞ്ഞിരുന്നു,. ഏഴ് വയസുണ്ടായിരുന്നപ്പോള്‍ വാപ്പ മരിച്ചതിനെ തുടര്‍ന്നാണ് വീട്ടിലെ സാഹചര്യങ്ങള്‍ മോശമായതെന്നാണ് നസീര്‍ വെളിപ്പെടുത്തിയത്.
about nazeer sancranthi
മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് – മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനയിൽ നടന്നു...
ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....