Connect with us

മമ്മൂക്കയും ലാലും അത് തന്നെയല്ലേ ചെയ്യുന്നത്..ഈ സിനിമ അന്ന് ഇഷ്ടമായിരുന്നു ഇന്നും ഇഷ്ടമാണ് എപ്പോഴും ഇഷ്ടമായിരിക്കും!

Malayalam

മമ്മൂക്കയും ലാലും അത് തന്നെയല്ലേ ചെയ്യുന്നത്..ഈ സിനിമ അന്ന് ഇഷ്ടമായിരുന്നു ഇന്നും ഇഷ്ടമാണ് എപ്പോഴും ഇഷ്ടമായിരിക്കും!

മമ്മൂക്കയും ലാലും അത് തന്നെയല്ലേ ചെയ്യുന്നത്..ഈ സിനിമ അന്ന് ഇഷ്ടമായിരുന്നു ഇന്നും ഇഷ്ടമാണ് എപ്പോഴും ഇഷ്ടമായിരിക്കും!

ഒരുകാലത്ത് മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടനാണ് സുരേഷ് ഗോപി.എന്നാൽ ഇടയ്ക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് താരത്തിന് ആരാധകർക്കിടയിൽ വിമർശനം നേടിക്കൊടുത്തു.വലിയ ഒരു ഇടവേളയ്ക്ക് ശേഷം തരാം വീണ്ടും മലയാള സിനിമയിലേക്ക് എപ്പോൾ തിരിച്ചു വന്നിരിക്കുമാകയാണ്.അനൂപ് സത്യന്‍ ചിത്രം ‘വരനെ ആവശ്യമുണ്ടി’ലെ മേജര്‍ ഉണ്ണികൃഷ്ണനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. വരനെ ആവശ്യമുണ്ടതില്‍ അഭിനയിക്കാനൊരുങ്ങിയിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

പുതിയ തലമുറയോടൊപ്പമാണ് ജോലി ചെയ്യുന്നത് എന്നൊന്നും നോക്കിയില്ല, സിനിമ ഇഷ്ടപ്പെട്ടതിനാലാണ് അഭിനയിച്ചതെന്നാണ് സുരേഷ് ഗോപി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. ”മമ്മൂക്കയും ലാലും അത് തന്നെയല്ലേ ചെയ്യുന്നത്. പുതിയ തലമുറയോടൊപ്പമാണ് ജോലി ചെയ്യുന്നത് എന്നൊന്നും ഞാന്‍ നോക്കിയില്ല. മറ്റൊരു സിനിമ. എനിക്കിഷ്ടപ്പെട്ടു. ഞാന്‍ ചെയ്യുന്നു. ഒന്നര വര്‍ഷം മുമ്പ് തീരുമാനിച്ച സിനിമയാണിത്. നിര്‍മ്മാതാവും മറ്റും പിന്നീട് വന്നതാണ്. അന്ന് മറ്റൊരു നിര്‍മ്മാതാവായിരുന്നു. അന്നും ഞാനും ശോഭനയുമുണ്ട്. അന്ന് തീരുമാനിച്ചിരുന്ന പല താരങ്ങളും മാറി.”

”ഒന്നരവര്‍ഷം മുമ്പ് തീരുമാനിച്ച ഈ സിനിമ അന്ന് ഇഷ്ടമായിരുന്നു .ഇന്നും ഇഷ്ടമാണ്. എപ്പോഴും ഇഷ്ടമായിരിക്കും. അത് ഞാന്‍ ചെയ്യുന്നു. അത്രേ ഉള്ളൂ” എന്നാണ് സുരേഷ് ഗോപി പറയുന്നത്. ‘കാവല്‍’ ആണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം.

about sureshgopi

More in Malayalam

Trending

Recent

To Top