
Malayalam Breaking News
എഴുപത്തിന്റെ നിറവിൽ ശ്രീലത നമ്പൂതിരി; ജന്മദിനാശംസകൾ നേർന്ന് സംവിധായകൻ കെ.മധു
എഴുപത്തിന്റെ നിറവിൽ ശ്രീലത നമ്പൂതിരി; ജന്മദിനാശംസകൾ നേർന്ന് സംവിധായകൻ കെ.മധു
Published on

എഴുപത്തിന്റെ നിറവിൽ നിൽക്കുന്ന ശ്രീലത നമ്പൂതിരിയ്ക്ക് ആശംസകൾ നേർന്ന് സംവിധായകൻ കെ.മധു. ഫേസ്ബുക്ക് പോസ്റ്റിൽ ചത്രം പങ്കുവെച്ച് കൊണ്ടാണ് ആശംസകൾ നേർന്നത്. പതാക എന്ന ചിത്രത്തിൽ ശ്രീലത നമ്പൂതിരി അഭിനയിച്ചിട്ടുണ്ട്. കെ.മധു വിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയത് ചിത്രം കൂടിയാണ് പതാക. ചിത്രത്തിന്റെ ഓർമ്മകൾ കൂടി അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്
ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
‘ശ്രീലത ചേച്ചിക്ക് എഴുപത് വയസ്സ് തികയുമ്പോൾ സ്നേഹത്തിന്റെ പതാകയാണ് മനസ്സിൽ വീശുന്നത്. ഒരു നിയോഗമായാണ് ശ്രീലത ചേച്ചി ഞാൻ സംവിധാനം ചെയ്ത റോബിൻ തിരുമല എഴുതി സുരേഷ് ഗോപി നായകനായി എത്തിയ ‘പതാക ‘ എന്ന ചിത്രത്തിൽ അഭിനയിച്ചതിനെക്കുറിച്ച് പറയാറ്. എന്റെ ഗുരു കൃഷ്ണൻ നായർ സാറാണ് ‘പഠിച്ച കള്ളൻ ‘ എന്ന സിനിമയിൽ ശീലത ചേച്ചിയെ വീണ്ടും അടൂർ ഭാസിക്കൊപ്പം അഭിനയിപ്പിച്ചത്.അന്ന് അടൂർ ഭാസിക്കൊപ്പം അഭിനയിക്കാൻ മനസ്സില്ലാത്തതിനാൽ ഡാൻസ് വശമില്ലെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമം നടത്തിയ ചേച്ചിയെ നിർബന്ധിച്ച് എന്റെ ഗുരു അഭിനയിപ്പിച്ചത് ഗുരുവിൽ നിന്നും ചേച്ചിയിൽ നിന്നും പല ആവർത്തി ഞാൻ കേട്ടറിഞ്ഞിട്ടുണ്ട്. കാലം ഏറെകടന്നപ്പോൾ ആറ്റുകാൽ ദേവീക്ഷേത്ര ദർശന ത്തിനിടെ അവിചാരിതമായാണ് ഞാൻ ചേച്ചിയെ കണ്ടത്.
എന്റെ മൂത്ത സഹോദരി വത്സല ചേച്ചിയുടെ സഹപാഠിയായിരുന്ന( ഹരിപ്പാട് ഗേൾസ് ഹൈസ്കൂൾ)ശ്രീലത ചേച്ചിയോട് എനിക്ക് സഹോദര സ്നേഹത്തിന്റെ സ്വാതന്ത്രമുണ്ടായിരുന്നു ; ചുമ്മാ വീട്ടിലിരിക്കുന്നതെങ്ങനെ, അഭിനയിച്ചു കൂടെ ‘ എന്ന് അതുകൊണ്ടാണ് ഞാൻ ചോദിച്ചതും.’ മധുവിന്റെ പടമെങ്കിൽ വരാം ‘ എന്ന മറുപടിയും ഒട്ടും ആലോചിക്കാതെയാണ് ചേച്ചിയിൽ നിന്നും വന്നത്. അങ്ങനെ ‘പതാകയിൽ ചേച്ചി അഭിനയിച്ചപ്പോൾ അത് ശ്രീലത നമ്പൂതിരി എന്ന അഭിനേത്രിയുടെ രണ്ടാം വരവായി.ഗുരുവും ശിഷ്യനും ഒരു അഭിനേത്രിയുടെ ജീവിത ചക്രത്തിൽ ചലനങ്ങൾ സൃഷ്ടിക്കാനായത് നിയോഗമല്ലാതെ മറ്റെന്ത്
sreelatha nam
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...