
Malayalam
മികച്ച നടൻ മോഹൻലാൽ, നടി മഞ്ജു വാര്യർ, മികച്ച സംവിധായകന് പൃഥ്വിരാജ്..
മികച്ച നടൻ മോഹൻലാൽ, നടി മഞ്ജു വാര്യർ, മികച്ച സംവിധായകന് പൃഥ്വിരാജ്..
Published on

കേരളത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ പുരസ്കാരങ്ങളിൽ ഒന്നായ സെറ വനിതാ ഫിലിം അവാര്‍ഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഫോര്‍ട്കൊച്ചി ബ്രിസ്റ്റോ ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നത്.പുരസ്ക്കാരത്തില്‍ മികച്ച നടനായി മോഹന്‍ ലാല്‍. ലൂസിഫറിലെ അഭിനയമാണ് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറിന് പുരസ്കാരം നേടിക്കൊടുത്തത്. നടി മാധുരി ദീക്ഷിതാണ് താരത്തിന് പുരസ്കാരം സമ്മാനിച്ചത്. മഞ്ജു വാര്യരാണു മികച്ച നടി, ചിത്രം: പ്രതി പൂവന്‍കോഴി. ‘ലൂസിഫറിന്’ പൃഥ്വിരാജ് മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. കുമ്ബളങ്ങി നൈറ്റ്സ് ആണു മികച്ച ചിത്രം. ലൂസിഫര്‍ മികച്ച ജനപ്രിയ ചിത്രം.
ശ്യാം പുഷ്കരന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. നിവിന്‍ പോളിയാണ് മികച്ച ഗ്രേസ്ഫുള്‍ ആക്ടര്‍. ജനപ്രിയ നടന് ആസിഫ് അലി. പാര്‍വതിയാണ് ജനപ്രിയ നടി. വിവേക് ഒബ്റോയ് മികച്ച വില്ലനുള്ള പുരസ്കാരം സ്വന്തമാക്കി. സിദ്ദീഖ് ആണ് മികച്ച സ്വഭാവ നടന്. സ്വഭാവ നടി നൈല ഉഷ. മികച്ച സഹനടനുള്ള പുരസ്കാരം സൗബിന് ഷാഹിറും സഹനടിക്കുള്ള പുരസ്കാരം അനുശ്രീയും സ്വന്തമാക്കി. സൈജു കുറുപ്പാണ് മികച്ച ഹാസ്യനടന്. വൈറസ്’ ആണ് മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം. സോഷ്യല്‍ റെസ്പോണ്സിബിള് ആക്ട്രസ് പുരസ്കാരം റിമ കല്ലിങ്കല്‍ സ്വന്തമാക്കി. കുഞ്ചാക്കോ ബോബനാണ് സോഷ്യല്‍ റെസ്പോണ്സിബിള് ആക്ടര്‍. ലൈഫ്ടൈം അചീവ്മെന്റ് പുരസ്കാരം നടി ശാരദയ്ക്ക് ഇന്നസെന്റ് സമ്മാനിച്ചു.
വിജയ് യേശുദാസാണ് മികച്ച ഗായകന്. ഗായിക ശ്രേയ ഘോഷാല്‍. സുരാജ് വെഞ്ഞാറമൂടിന് സ്പെഷല്‍ പെര്‍ഫോമന്‍സ് പുരസ്കാരം. നടി മംമ്ത മോഹന്‍ദാസിനാണ് വനിതാവിഭാഗം സ്പെഷല്‍ പെര്‍ഫോമന്‍സ് പുരസ്കാരം. ഷെയ്ന് നിഗവും അന്ന ബെന്നും മികച്ച താര ജോഡിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി. അന്ന ബെന്‍ ആണ് മികച്ച പുതുമുഖ നായിക. മാത്യു തോമസാണ് മികച്ച പുതുമുഖ നായകന്. ഹരിനാരായണനാണ് മികച്ച ഗാനരചയിതാവ്. ജയ് ഹരി മികച്ച സംഗീത സംവിധായനുള്ള പുരസ്കാരവും സ്വന്തമാക്കി. മികച്ച ബാലതാരത്തിനുള്ള അംഗീകാരം മാസ്റ്റര്‍ അച്യുതന് നടന് ഉണ്ണി മുകുന്ദന് സമ്മാനിച്ചു. മനു അശോകനാണ് മികച്ച നവാഗത സംവിധായകന്. മികച്ച നൃത്തസംവിധാനത്തിനുള്ള പുരസ്കാരം ബൃന്ദ മാസ്റ്റര്‍ സ്വന്തമാക്കി. ഗിരീഷ് ഗംഗാധരനാണ് മികച്ച ഛായാഗ്രാഹകന്‍. വനിത കവര്‍ ഗേളായി രാധിക രവിയെയും കവര്‍ ഫെയ്സായി സുമി സി.എസിനെയും തിരഞ്ഞെടുത്തു.
കാളിവുഡ്, ടോളിവുഡ് താരനിരയുടെ നിറഞ്ഞ സാന്നിധ്യമായിരുന്നു അവാര്‍ഡ് നിശയില്‍ ഉണ്ടായിരുന്നത്.
താര നിശയില്‍ മലയാളിച്ചന്തം നിറച്ചത് താരസുന്ദരികളായ അനു സിത്താര, നമിത പ്രമോദ്, അനുശ്രീ, നിഖില വിമല്‍, മിയ, ദീപ്തി സതി, രമ്യ നമ്ബീശന്‍ എന്നിവര്‍. മമ്മൂട്ടി നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ കുട്ടിച്ചാവേറായി എത്തി മലയാള സിനിമയിലെ ‘വണ്ടര്‍ ബോയ്’ ആയ മാസ്റ്റര്‍ അച്യുതന്റെ കലാ പ്രകടനം ഫിലിം അവാര്‍ഡിന്റെ ഹൈലൈറ്റുകളിലൊന്നായിരുന്നു. കോമണ്‍ വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും ഇന്ത്യന്‍ നെറ്റ്ബോള്‍ ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യക്ക് വിജയം നേടിക്കൊടുത്ത ശേഷം അഭിനേത്രിയായി മാമാങ്കം സിനിമയിലൂടെ മലയാളത്തിലെത്തിയ സുന്ദരി പ്രാചി തെഹ്ലാനും ആവേശകരമായ കലാപ്രകടനവുമായാണ് സെറ- വനിത താരനിശാവേദിയെ കീഴടക്കിയത്.
about saira vanitha film awards
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...