
Malayalam
എന്റെ വീട്ടില്‍ പൊടിയുണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയായിരിക്കും
എന്റെ വീട്ടില്‍ പൊടിയുണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയായിരിക്കും

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദൻ.ഒരുപാട് ആരാധകരാണ് താരത്തിനുള്ളത്.ഇപ്പോളിതാ യുവതാരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നുവെന്നു ആരോപണത്തിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
‘അടുത്തകാലത്തുണ്ടായ ചില സംഭവങ്ങളെ ഉയര്‍ത്തിക്കാണിച്ച് യുവതാരങ്ങളെല്ലാം ലഹരിക്കടിമകളാണെന്ന വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായൊരു ശ്രമം പലയിടത്തും കാണുന്നുണ്ട്. അഭിനേതാക്കളെ മൊത്തമായി കരിവാരിത്തേക്കുന്ന ആരോപണങ്ങളാണ് അത്. ഞാന്‍ ജീവിതത്തില്‍ ലഹരി ഉപയോഗിക്കാറില്ല. എന്റെ വീട്ടില്‍ പൊടിയുണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയായിരിക്കും.’ ഒരു അഭിമുഖത്തില്‍ താരം പങ്കുവച്ചു
ജീവിതത്തില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തതരം താത്പര്യങ്ങളായിരിക്കും. ചിലര്‍ വായനശാലകളിലേക്കും ചിലര്‍ ക്രിക്കറ്റിലേക്കും ഫുട്ബോളിലേക്കും മറ്റുചിലര്‍ പാട്ടിലേക്കുമെല്ലാം ഒഴിവുസമയങ്ങള്‍ തിരിച്ചുവിടും. ഞാന്‍ ഇടവേളകള്‍ കൂടുതലായും ജിമ്മിലും മറ്റിടങ്ങളിലുമായാണ് ചെലവിടാറ്. അത് വലിയ കുറ്റമായി ഉയര്‍ത്തിക്കാണിക്കുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് എന്തുകൊണ്ട് സിനിമയ്ക്കുള്ളിലെ ഇത്തരം മോശം പ്രവണതകളെ ചൂണ്ടിക്കാണിക്കാനായി മുന്നോട്ടുവരുന്നില്ല എന്നാണ്. കാടടച്ച് വെടിവെക്കുന്ന രീതി അംഗീകരിക്കാനാവില്ല.
ജീവിതത്തിലെനിക്ക് ഒരുപാട് ലഹരികളുണ്ട്. അഭിനയം, വ്യായാമം, പാട്ട്, കവിതാരചന… എന്നാല്‍ ആരോഗ്യത്തിന് ഹാനികരമായ ലഹരിവസ്തുക്കളൊന്നും താന്‍ ഉപയോഗിച്ചിട്ടില്ല.’ സിനിമക്കുവേണ്ടി ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് താന്‍ അന്യനാട്ടില്‍ പഠിച്ചുവളര്‍ന്ന ഒരാള്‍ ഇവിടെ ആളാകേണ്ടെന്ന ഉദ്ദേശത്തില്‍ ചിലര്‍ നടത്തിയ നീക്കങ്ങളായിരുന്നു പലതും. ഇവിടത്തെ രീതിയും ഇടപെടലുകളും മനസ്സിലാക്കാന്‍ തനിക്കും സമയം വേണ്ടിവന്നു.
മസിലളിയന് എന്ന് കേള്‍ക്കുമ്ബോള്‍ ആദ്യം അഭിമാനമായിരുന്നു. തന്റെ കഥാപാത്രങ്ങള്‍ മനസ്സില്‍ നില്ക്കുന്നതുകൊണ്ടല്ലേ അങ്ങനെ വിളിക്കുന്നതെന്ന് കരുതി. എന്നാല്‍, പിന്നീട് മനസ്സിലായി താന്‍ അത്തരം കഥാപാത്രങ്ങള്‍ മാത്രമേ സ്വീകരിക്കുവെന്നൊരു ധാരണ പരത്താന്‍വേണ്ടി ചിലര്‍ ബോധപൂര്‍വമുണ്ടാക്കിയ ശ്രമമായിരുന്നു അതെന്ന്. സംഘട്ടനങ്ങള്‍ നിറഞ്ഞ, സിക്സ്പാക്ക് ശരീരം കാണിക്കുന്ന സിനിമകളില്‍ മാത്രമേ അഭിനയിക്കൂവെന്ന് ഞാനിതുവരെ ആരോടും പറഞ്ഞിട്ടില്ല. എന്നെ മനസ്സിലാക്കുന്നതില്‍ ചുറ്റുമുള്ളവരും അവര്‍ക്കുമുന്നില്‍ സ്വയം അവതരിപ്പിക്കുന്നതില്‍ എനിക്കും പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു താരത്തിന്റെ തുറന്ന് പറച്ചില് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
about unnimukundan
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...