ആസിഫ് അലിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടൻ ദുല്‍ഖര്‍ സല്‍മാന്‍. ആസിഫ് അലിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ആശംസകൾ നേർന്നത്
”പ്രിയപ്പെട്ട ആസിഫിന് അടിപൊളി പിറന്നാള്‍ ആശംസിക്കുന്നു. സ്ലീവാച്ചായന്‍ ആയി കാണാന്‍ എന്ത് രസമായിരുന്നു? എപ്പോഴും നിനക്കൊരു നിലപാടുണ്ടായിരുന്നു ആസിഫ്, കൂടാതെ കടന്നു പോയ ഈ വര്‍ഷങ്ങളിലൊക്കെയും എന്റെ ഉറ്റ സുഹൃത്തായിരുന്നു. എട്ടു വര്‍ഷങ്ങളായി നമുക്ക് പരസ്പരം അറിയാം. അന്നെനിക്ക് ധൈര്യം ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ഒരുമിച്ച് നമ്മള്‍ സിനിമയില്‍ തുടക്കം കുറിച്ചേനേ”.
നമ്മള്‍ സുഹൃത്തുക്കള്‍ ആകണമെന്നത് നേരത്തെ നിശ്ചയിക്കപ്പെട്ടതായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്.. ഇനിയും ഗംഭീര സിനിമകള്‍ സംഭവിക്കട്ടെ… സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം മനോഹരമായ നിമിഷങ്ങള്‍ ഉണ്ടാകട്ടെ… പിന്നെ, നിനക്കേറ്റവും ഇഷ്ടപ്പെട്ട വാഹനങ്ങളില്‍ അടിപൊളി യാത്രകളും നടക്കട്ടെ! ദുല്‍ഖര്‍ കുറിച്ചു
ആസിഫ് അലിയുടെ ആദ്യ ചിത്രത്തിലേക്ക് തനിക്കും ക്ഷണം കിട്ടിയിരുന്നു എന്ന സൂചന നല്‍കുന്നതാണ് ദുല്‍ഖറിന്റെ കുറിപ്പ്
2009-ൽ ശ്യാമപ്രസാദിന്റെ ഋതു എന്ന മലയാളചലച്ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനു ശേഷം നിരവധി മലയാള സിനിമകളിൽ ആസിഫ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്
സിബി മലയിൽ സംവിധാനം ചെയ്ത അപൂർവരാഗത്തിലൂടെ പ്രശസ്തി നേടി. പിന്നീട് ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിൻ എന്നീ സിനിമകളിൽ നായകനായി. ട്രാഫിക്, സോൾട്ട് ആന്റ് പെപ്പർ എന്ന ചിത്രങ്ങളിലൂടെ ഇദ്ദേഹം കൂടുതൽ ശ്രദ്ധേയനായി.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...