
Malayalam
പെൺപുലികൾക്ക് പിന്നാലെ ആൺപുലികൾ; ജസ്ലയുടെ വായടപ്പിക്കാൻ ആർ ജെ സൂരജ്; കളി മാറുന്നു!
പെൺപുലികൾക്ക് പിന്നാലെ ആൺപുലികൾ; ജസ്ലയുടെ വായടപ്പിക്കാൻ ആർ ജെ സൂരജ്; കളി മാറുന്നു!

മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോ അതിന്റെ അഞ്ചാം വാരത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ആഴ്ചയിലെ എലിമിനേഷൻ നോമിനേഷനിൽ എത്തിയത് ആറു പേരായിരുന്നു. തെസ്നി ഖാൻ പുറത്തെക്ക് പോയപ്പോൾ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി രണ്ട് പേരാണ് എത്തിയിയിരിക്കുന്നത്. ആര് ജെ സൂരജും , മോഡല്‍ പവന് ജിനോ തോമസുമാണ് ഈ ആഴ്ച ബിഗ് ബോസ്സിൽ എത്തിയത്
ചെന്നൈയില്‍ താമസിക്കുന്ന മലയാളിയാണ് ജിനോ . അഭിനയം സ്വപ്നമായി കൊണ്ടുനടക്കുന്ന വ്യക്തിയാണ്. ശരീരസൗന്ദര്യത്തെക്കുറിച്ച് ധാരണയുണ്ട്. മിസ്റ്റര്‍ കേരള 2019ല്‍ ഫസ്റ്റ് റണ്ണര്‍ അപ്പും മിസ്റ്റര്‍ ഇന്ത്യ 2018ല്‍ ഫൈനലിസ്റ്റ്, ഇന്ത്യയിലെ ഏതാണ്ടെല്ലാ ടോപ് ഫാഷന്‍ ഡിസൈനര്‍മാരുടെയുംമൊപ്പം പ്രവര്ത്തിച്ചിട്ടുള്ളയാള്കൂടിയാണ് പവൻ. കോട്ടയത്ത് ജനിച്ച് വളര്‍ന്ന പവന് പ്രൊഫഷണല്‍ മോഡലാണ്.
അഞ്ച് വര്‍ഷമായി ചെന്നൈയിലാണ് താമസിക്കുന്നത് . എന്നാല്‍ തന്റെ സ്വപ്നം ഒരു അഭിനേതാവാകുക എന്നതാണെന്ന് അദ്ദേഹം പറയുകയുണ്ടായി . മിക്ക സമയവും ജിമ്മിലാണെന്നും ഒരു ജിം അഡിക്ട് ആണ് താനെന്നും അദ്ദേഹം സ്വയം അവതരിപ്പിച്ചു. ‘ഇത്രയും വലിയൊരു പ്ലാറ്റ്ഫോം ലഭിക്കുമെന്ന് വിചാരിച്ചില്ല എന്നും വീട്ടിലും പറഞ്ഞിട്ടില്ല, സര്‍പ്രൈസ് ആണ്. ബിഗ് ബോസ് വിന് ചെയ്യണമെന്നാണ് ആഗ്രഹം എന്നും പവന് മോഹന്‍ലാലിനോട് പറഞ്ഞു. ഹൗസിലേക്ക് പോകുമ്പോള്‍ പ്ലാനിംഗ് ഒന്നുമില്ലെന്നും അകത്തെ സാഹചര്യമനുസരിച്ച് തന്റേതായ ഗെയിം കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘സത്യസന്ധമായി ഇടപെടുന്ന ആളുകളെയാണ് ഇഷ്ടം. അങ്ങനെയുള്ളവരോട് അങ്ങോട്ടും സത്യസന്ധനായിരിക്കും’, പവന് മോഹന്‍ലാലിനോട് പറഞ്ഞു നിര്‍ത്തുകയും ചെയ്തു.
റേഡിയോ ജോക്കി എന്ന നിലയിലും വ്ളോഗര്‍ എന്ന നിലയിലും സാമൂഹിക നിരീക്ഷകന് എന്ന നിലയിലും ശ്രദ്ധേയനാണ് ആര് ജെ സൂരജ് . കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ സൂരജ് റേഡിയോ മാംഗോയിലൂടെയാണ് ആര് ജെയായി തുടക്കമിടുന്നത്. കണ്ണൂര്‍ സ്റ്റേഷനില്‍ തന്നെയായിരുന്നു തുടക്കത്തില്‍. പിന്നീട് ഖത്തറിലെ റേഡിയോ മലയാളം എന്ന എഫ് എം സ്റ്റേഷനിലും ജോക്കിയായി കരിയര്‍ തുടര്‍ന്നു. ഇക്കാലയളവില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തന്റേതായ സാമൂഹിക നിരീക്ഷണങ്ങളും സൂരജ് പങ്കുവെച്ചതില്‍ ചിലതൊക്കെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ബിഗ് ബോസ് രണ്ടാം സീസണ് അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോഴാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ സൂരജ് ഹൗസിലേക്ക് പ്രവേശിക്കുന്നത്. താൻ സോഷ്യൽ മീഡിയക്ക് അഡിക്ടാണെന്നും എപ്പഴും ഇവിടെയാണ് താൻ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ അക്ഷയ പറയുന്നത് ബിഗ് ബോസ് ഒരു ദുർഗുണ പരിഹാര പാഠശാലയാണെന്നാണ്. ഒന്നുകിൽ ഞാൻ നന്നാവും. അല്ലെങ്കിൽ അവിടെയുള്ള ബാക്കിയുള്ളവർ നന്നാവും എന്നാണ് . ഏതായാലും പുതിയ രണ്ടുപ്പേർ എത്തിയതോടെ ഇനി എന്തൊക്കെ നടക്കുമെന്ന് കണ്ടറിയാം.
big boss 2
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...