
serial
‘നീ കാരണം എന്റെ മോൻ ജയിലിലാകുമോയെന്ന് അമ്മ എന്നോട് ചോദിച്ചു’; സുചിത്ര
‘നീ കാരണം എന്റെ മോൻ ജയിലിലാകുമോയെന്ന് അമ്മ എന്നോട് ചോദിച്ചു’; സുചിത്ര

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സുചിത്ര. വാനമ്പാടി സീരിയലിലിലെ പപ്പി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റുകയായിരുന്നു. ഈ സീരിയലിലൂടെയാണ് പ്രേക്ഷക മനസ്സൽ സ്ഥാനം നേടിയെടുത്തത്. ഇപ്പോൾ ഇതാ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം തുറന്ന് പറഞ്ഞിരിയ്ക്കുകയാണ് സുചിത്ര
“എനിക്ക് അച്ഛനും അമ്മയും ഇട്ട പേര് സൂര്യ എന്നായിരുന്നു. ചേട്ടന്റെ പേര് സൂരജ്. രണ്ടുപേരും ഒരേ നാളാണ്. വീട്ടിൽ ഞങ്ങൾ എപ്പോഴും അടിയാണ്. എന്റെ പേര് സ്കൂളിൽ നിന്നുമാണ് സുചിത്ര എന്നാക്കിയത്. ചേട്ടൻ റസ്ലിങ്ങിന്റെ ആളായിരുന്നു. ഡബ്ല്യു ഡബ്ല്യുയുടെ. അന്ന് ഡബ്ല്യു ഡബ്ല്യു എഫ് ആയിരുന്നു. അതിൽ റോക്ക് ബോട്ടം, അതുപോലുള്ളവ പരീക്ഷിക്കുന്നത് എന്നെ ആയിരുന്നു. അന്ന് എടുത്ത് ഭിത്തിയിലെറിയുക, അങ്ങനൊക്കെയായിരുന്നു.
അപ്പോൾ ഞാൻ ചോദിച്ചു, അമ്മ പേരുമാറ്റിയിട്ട് വല്ല ഗുണവും ഉണ്ടായോന്ന്. ചേട്ടനെ നേരിൽ കണ്ടാൽ ആർക്കും വിശ്വസിക്കാൻ കഴിയില്ല. ഇത്രയധികം വികൃതിയും അക്രമവും കാണിക്കുന്ന ഒരാളാണെന്ന്. വീട്ടിൽ മാത്രമാണ്. പുറത്തിറങ്ങുമ്പോൾ ഇതുപോലെ നല്ല മനുഷ്യനില്ല. പിന്നെ എന്റെ പേരും പറഞ്ഞ് ഉണ്ടാക്കിയ അടികൾ മാത്രമേ ഉള്ളൂ. ഭയങ്കര പ്രൊട്ടക്റ്റീവ് ആണ്. സ്കൂളിലായാലും കോളേജിലായാലും. അവസാനം എന്റെ അമ്മ എന്നോട് ചോദിച്ചു, നീ കാരണം എന്റെ മോൻ ജയിലിലാകുമെന്നാ തോന്നുന്നേ”-സുചിത്ര പറയുന്നു.
ഒരു കുഞ്ഞിന്റെ അമ്മയായി അഭിനയിക്കുന്നെങ്കിലും സുചിത്ര അവിവാഹിതയാണ്. വാനമ്പാടിയില്‍ പത്മിനിയെന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കലാരംഗത്ത് പ്രവര്‍ത്തിക്കണമെന്നായിരുന്നു സുചിത്ര ചെറുപ്പം മുതലേ തന്നെ ആഗ്രഹിച്ചിരുന്നത്.
”നൃത്തവും സിനിമയുമായിരുന്നു അന്നേ മനസ്സില്‍ നിറഞ്ഞുനിന്നത്. ആ ലക്ഷ്യത്തിന് പിന്നാലെയായി സഞ്ചരിക്കുകയായിരുന്നു പിന്നീട്. ശക്തമായ പിന്തുണയാണ് കുടുബം നല്‍കുന്നതെന്നും സുചിത്ര പറയുന്നു.’
SUCHITHRA NAIR
ഏഷ്യാനെറ്റ് കുടുംബത്തിലേക്ക് ഇന്ന് മുതൽ തുടങ്ങുന്ന പുതിയ പരമ്പരയാണ് മഴ തോരും മുൻപേ. കുടുംബത്തിന്റെ അവഗണനയുടെ വേദനകൾക്കിടയിലും, കരുണയോടും പ്രതിരോധശേഷിയോടും കൂടി...
ഇന്ദ്രനെ പൂട്ടാനായി പല്ലവിയും സേതുവും കൂടി ചേർന്ന് വലിയൊരു മാസ്റ്റർ പ്ലാൻ തന്നെ ഒരുക്കി. അതിന്റെ ഭാഗമായി പല്ലവിയുടെയും ഇന്ദ്രന്റെയും വിവാഹവും...
ജാനകിയുടെ വാസസ്ഥലം കണ്ടുപിടിച്ച തമ്പി അവിടേയ്ക്ക് പാഞ്ഞെത്തി. ജാനകിയെ തള്ളിമാറ്റി അകത്തേയ്ക്ക് കയറി. മേരിക്കുട്ടിയമ്മയെ ഭീഷണിപ്പെടുത്തി. അതിന് ശേഷമാണ് ചന്ദ്രകാന്തത്തിൽ നാടകീയ...
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...