
Malayalam
ടോവിനോയ്ക്ക് സോഷ്യൽ മീഡിയയിൽ വിമർശനം;ആകെ പുലിവാല് പിടിച്ച് താരം!
ടോവിനോയ്ക്ക് സോഷ്യൽ മീഡിയയിൽ വിമർശനം;ആകെ പുലിവാല് പിടിച്ച് താരം!
Published on

പൊതുപരിപാടിക്കിടെ വിദ്യാര്‍ഥിയെ കൂവിപ്പിച്ച സംഭവത്തില്‍ നടന് ടൊവിനോ തോമസിനെതിരേ ശക്തമായ വിമര്‍ശനമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ടൊവിനോയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒട്ടനവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കോളേജില്‍ വിദ്യാര്‍ഥികള്‍ കൂവുന്നത് സ്വാഭാവികമാണെന്നും അതിന് വേദിയില്‍ വിളിച്ചു വരുത്തി അപമാനിക്കേണ്ടതില്ല എന്നും അഭിപ്രായം ഉയരുന്നു. വിഷയത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളും സജീവമാണ്. ടൊവിനോയെ പിന്തുണച്ചും ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്.
ടൊവിനോയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനയായ കെ.എസ്.യു രംഗത്ത് വന്നിരുന്നു. മാനന്തവാടി മേരിമാത കോളേജില്‍ നടന്ന പൊതുപരിപാടിക്കിടയിലാണ് സംഭവം നടന്നത്.
കരുത്തുറ്റ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത എന്ന വിഷയത്തില്‍ നടന്ന പരിപാടിയില്‍ കള്കടര്ക്കും സബ് കളക്ടര്ക്കുമൊപ്പമാണ് ടൊവിനോ വേദി പങ്കിട്ടത്. ടൊവിനോ ഉദ്ഘാടന പ്രസംഗം നടത്തി കൊണ്ടിരിക്കേ ഒരു വിദ്യാര്‍ഥി സദസ്സില്‍ നിന്നും കൂവി. ശ്രദ്ധയില്‍പ്പെട്ട ടൊവിനോ വിദ്യാര്‍ഥിയെ സ്റ്റേജിലേക്ക് വിളിച്ച് വരുത്തുകയും മൈക്കിലൂടെ കൂവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ആദ്യം വിദ്യാര്‍ഥി വിസമ്മതിച്ചുവെങ്കിലും ടൊവിനോ നിര്‍ബന്ധിച്ചപ്പോള്‍ മൈക്കിലൂടെ കൂവി. നാല് പ്രാവശ്യം ഉറക്കെ കൂവിയാണ് കുട്ടി സ്റ്റേജ് വിട്ടത്.
about tovino thomas
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
മലയാള താരസംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...