Connect with us

ബിഗ് ബോസ്സിൽ നിന്നും തെസ്നി ഖാൻ പുറത്ത് ; പകരം വരാനിരിക്കുന്നത്!

Malayalam

ബിഗ് ബോസ്സിൽ നിന്നും തെസ്നി ഖാൻ പുറത്ത് ; പകരം വരാനിരിക്കുന്നത്!

ബിഗ് ബോസ്സിൽ നിന്നും തെസ്നി ഖാൻ പുറത്ത് ; പകരം വരാനിരിക്കുന്നത്!

ഓരോ ആഴ്ചയിലും ഒരു മത്സരാർത്ഥി ബിഗ് ഹൗസിൽ നിന്നും പുറത്തേക്ക് പോകും എന്നതാണ് ബിഗ് ബോസ് എന്ന പരിപാടിയുടെ പ്രത്യേകത. കഴിഞ്ഞ എപ്പിസോഡും കഴിഞ്ഞു പോയത് ഒരു എലിമിനേഷൻ പ്രക്രിയയിലൂടെയായിരുന്നു. പുറം ലോകവുമായി ബന്ധമില്ലാതെ ഒരു വീട്ടിൽ കഴിയുന്ന മത്സരാർത്ഥികൾ തമ്മിൽ വൈകാരികമായ ഒരു ബന്ധം ഉടലെടുക്കാറുണ്ട്. എന്നാൽ പെട്ടന്നുള്ള എലിമിനേഷൻ പ്രഖ്യാപനം മിക്കപ്പോഴും മറ്റ് മത്സരാർത്ഥികളെ അമ്പരപ്പിക്കാറുണ്ട്. കഴിഞ്ഞ എപ്പിസോഡിൽ പെട്ടന്നാണ് അത്തരമൊരു പ്രഖ്യാപനം ഉണ്ടായത്.

കഴിഞ്ഞ ആഴ്ചയിലെ എലിമിനേഷൻ നോമിനേഷനിൽ എത്തിപ്പെട്ടത് ആറു പേരായിരുന്നു. ആര്യ, പ്രദീപ് ചന്ദ്രൻ, വീണ നായർ, തെസ്നി ഖാൻ, ആർ ജെ രഘു, ഡോ. രജിത്ത് കുമാർ എന്നിവരായിരുന്നു കഴിഞ്ഞ ആഴ്ചയിലെ എലിമിനേഷനിൽ ഉൾപ്പെട്ടത്. തുടക്കത്തിൽ തന്നെ അമരക്കാരനായ മോഹൻ ലാൽ തെസ്നി ഖാനാണ് പുറത്തു പോകുന്നത് എന്നൊരു സൂചന നൽകിയിരുന്നു. തെസ്നി പുറത്തു പോയാൽ ആരെയൊക്കെ മിസ് ചെയ്യും എന്നായിരുന്നു മോഹൻ ലാലിൻറെ ചോദ്യം.

എല്ലാവരെയും മിസ് ചെയ്യും എന്നായിരുന്നു തെസ്‌നിയുടെ മറുപടി. മത്സരാത്ഥികളിൽ ആരെയാണ് കൂടുതലിഷ്ടം എന്ന ചോദ്യത്തിന് മഞ്ജു പത്രോസ്, രജിത്ത് കുമാർ എന്നിവരുടെ പേരാണ് തെസ്നി വെളിപ്പെടുത്തിയത്. മാത്രമല്ല എല്ലാവരെയും ഇഷ്ടമാണെന്നും തെസ്നി വെളിപ്പെടുത്തി. തെസ്‌നിയെ ഏറ്റവും കൂടുതൽ മിസ് ചെയുന്നത് ആർക്കാണ് എന്ന് മത്സരാത്ഥികളോടായി മോഹൻ ലാൽ ചോദിച്ചു. രജിത്ത് കുമാർ ഉടൻ തന്നെ കൈപൊക്കി.

മൂടുപടമൊന്നുമില്ലാത്ത ശുദ്ധയായ വ്യക്തിയാണ് തെസ്നി ഖാനെന്നും വളരെയധികം കഴിവുകൾ ഉള്ളയാളാണ് എന്നും രജിത്ത് കുമാർ പറഞ്ഞു. ബിഗ് ബോസ്സിലെ സെലിബ്രിറ്റികളിൽ ഒരു സവിശേഷ കഴിവുള്ളയാൾ എന്നും രജിത്ത് തെസ്‌നിയെ വിശേഷിപ്പിച്ചു. തെസ്നി ഖാൻ തുടക്കത്തിൽ സജീവം അല്ലായിരുന്നു എന്നും എന്നാൽ പിന്നീട് എലിമിനേഷനിൽ ഒക്കെ തുടർച്ചയായി ഉൾപ്പെട്ടപ്പോൾ കൂടുതൽ സജീവമാകാനും എല്ലാ കാര്യങ്ങളിലും ഇടപെടാൻ തുടങ്ങി എന്നും തെസ്നി വളരെ ഡൗൺ റ്റു എർത്ത് സ്വഭാവക്കാരിയാണെന്നും ആണ് പ്രദീപ് ചന്ദ്രൻ തെസ്‌നിയെ കുറിച്ച് പറഞ്ഞത്. തുടർന്ന് മറ്റുള്ളവരും തെസ്‌നിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചു.

ബാഗ് ഒക്കെ പാക്ക് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ച മോഹൻ ലാൽ പെട്ടെന്നായിരുന്നു എന്നാൽ തന്റെ അടുത്തേക്ക് പോന്നോളൂ എന്ന് തെസ്‌നിയോട് പറഞ്ഞത്. പൊടുന്നന്നെയുള്ള പ്രഖ്യാപനം ഏവരെയും ഞെട്ടിച്ചു. എന്നാൽ തെസ്നി ചിരിച്ചു കൊണ്ടാണ് എല്ലാവരോടും യാത്ര ചോദിച്ചത്. ഇങ്ങനെയല്ല ഗെയിമിന് വേണ്ടതെന്നും തനിക്കൊരിക്കലും വളരെ ബഹളം വെക്കുന്ന ആളായി മാറാൻ കഴിയില്ല എന്നും ഒരിക്കലും തന്നെ പോലെ ആകരുതെന്നും ഡൗൺ റ്റു എർത്ത് അകാൻ പാടില്ല എന്നും താൻ ആരെയും വെറുപ്പിച്ചു കൊണ്ടല്ലല്ലോ പോകുന്നതെന്നും തെസ്നി യാത്ര ചോദിക്കവേ എല്ലാവരോടുമായി പറഞ്ഞു. കൂടാതെ എല്ലാവരെയും ഒരുമിച്ചു കണ്ടുകൊണ്ട് പോകാൻ സാധിച്ചല്ലോ എന്നും തെസ്നി കൂട്ടിച്ചേർത്തു. ആര്‍ക്കും തന്നോട് ദേഷ്യമില്ല എന്നത് തന്റെ ഏറ്റവും വലിയ ഭാഗ്യമാണ് എന്നും ഇനിയുള്ള ആഴ്ച തൊട്ടാണ് കളി എന്നും പോകാൻ തുടങ്ങുമ്പോൾ തെസ്നി മറ്റുള്ളവരോടായി പറഞ്ഞു.മറ്റുള്ളവര്‍ അമ്പരന്നപ്പോള്‍ തെസ്‌നി ഖാന്‍ സമചിത്തതയോടെ താന്‍ ബിഗ് ബോസില്‍ നിന്ന് പുറത്തായ കാര്യം ഉൾകൊള്ളുകയായിരുന്നു.

ഇന്നലെ പൊടുന്നനെ സംഭവിച്ച എലിമിനേഷനോട് പലരും പല രീതിയിലാണ് പ്രതികരിച്ചത്. തനിക്ക് മനസിലാവുന്നില്ല നാളെ ഞാറാഴ്ചയല്ലേ എന്നാണ് വീണ പ്രതികരിച്ചത്. പോകാന്‍ പരമാവധി സാധ്യത തെസ്‌നിക്ക് തന്നെയാണെന്ന് തനിക്ക് തോന്നിയിരുന്നെന്ന് സാജു നവോദയയോട് പ്രദീപ് പറയുന്നുണ്ടായിരുന്നു.മറ്റ് മത്സരാര്‍ഥികളുമായി ഏറ്റവും കുറവ് അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളുമുണ്ടായ മത്സരാര്‍ഥികളില്‍ ഒരാൾ തെസ്നി ഖാനായിരുന്നു. അതിനാല്‍ത്തന്നെ തെസ്‌നി പുറത്തായതിന്റെ വിഷമം എല്ലാവരുടെയും മുഖത്ത് പ്രകടമായിരുന്നു.

ഇനി പുതിയ അധ്യായം തുടങ്ങുമ്പോൾ എന്തൊക്കെ സംഭവവികാസങ്ങളാണ് ബിഗ് ഹൗസിൽ നടക്കുന്നതെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

BIG BOSS

Continue Reading
You may also like...

More in Malayalam

Trending

Recent

To Top