Connect with us

ഡ്രൈവിങ് ലൈസന്‍സിലെ ‍ഡയലോഗ്; വീണ്ടും മാപ്പ് പറഞ്ഞ് പൃഥ്വിരാജ്

Malayalam Breaking News

ഡ്രൈവിങ് ലൈസന്‍സിലെ ‍ഡയലോഗ്; വീണ്ടും മാപ്പ് പറഞ്ഞ് പൃഥ്വിരാജ്

ഡ്രൈവിങ് ലൈസന്‍സിലെ ‍ഡയലോഗ്; വീണ്ടും മാപ്പ് പറഞ്ഞ് പൃഥ്വിരാജ്

ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിൽ സ്വകാര്യ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ചിത്രത്തിലെ നായകൻ പൃഥിരാജ് നേരിട്ടെത്തി മാപ്പ് പറഞ്ഞു.

സ്ഥാപനം നൽകിയ ഹർജിയിൽ ഹൈക്കോടതി മുമ്പാകെ പൃഥ്വി ഖേദ പ്രകടനം നടത്തിയിരുന്നു . അഹല്യ ഫൗണ്ടേഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി മുമ്പാകെയാണ് മാപ്പ് പറഞ്ഞത്. ഇതിന് പിന്നാലെ ഫേസ്ബുക്ക് ലൈവിൽ എത്തിയാണ് പൃഥ്വി മാപ്പ് പറഞ്ഞിരിക്കുന്നത്

ഈ സിനിമയിൽ അഭിനയിക്കുമ്പോഴോ ഡബ്ബിങ് സമയത്തോ അഹല്യ എന്ന പേരിൽ ആശുപത്രി ഉണ്ടായിരുന്നതായി അറിയില്ലായിരുന്നുവെന്നും സിനിമയിൽ പരാമർശിക്കപെട്ടിരിക്കുന്ന അഹല്യ എന്ന ഹോസ്പിറ്റൽ തികച്ചും സാങ്കല്പികം മാത്രമായിരുന്നുവെന്നും പൃഥ്വി ഫെയ്സ്ബുക്ക് വിഡിയോയിൽ പറഞ്ഞു.

പൃഥ്വിരാജിന്റെ വാക്കുകൾ.

‘നമസ്കാരം. ഞാൻ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിൽ അഹല്യ എന്ന് പേരുള്ള ഒരു ഹോസ്പിറ്റലിനെ കുറിച്ച് കഥയുടെ ആവശ്യകതയുടെ അടിസ്ഥാനത്തിൽ മോശമായി പരാമർശിക്കുക ഉണ്ടായി. ഈ സീനിൽ അഭിനയിക്കുമ്പോഴോ പിന്നീട് ഡബ്ബിങ് സമയത്തോ അഹല്യ എന്ന പേരിൽ വലിയ പാരമ്പര്യം ഉള്ള ഒരു ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ ഇന്ത്യയിലും പുറത്തും വർഷങ്ങങ്ങളായി പ്രവർത്തിച്ചു വരുന്നു എന്ന വസ്തുത എനിക്ക് വ്യക്തിപരമായി അറിവുള്ളതായിരുന്നതല്ല. അതുകൊണ്ടു തന്നെ ഈ സിനിമയിൽ പരാമർശിക്കപെട്ടിരിക്കുന്ന അഹല്യ എന്ന ഹോസ്പിറ്റൽ തികച്ചും സാങ്കല്പികം മാത്രം ആണ് എന്ന് പറഞ്ഞുകൊള്ളട്ടെ.

എന്നാൽ ഇത്തരത്തിൽ ഉള്ള ഒരു പരാമർശം അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ഉടമസ്ഥതക്കും, സ്റ്റാഫ് അംഗങ്ങൾക്കും അവിടെ വർക്ക് ചെയ്യുന്ന ഡോക്ടേർസിനും വലിയ രീതിയിൽ ഉള്ള വിഷമം ഉണ്ടാക്കി എന്ന് ഞാൻ മനസ്സിലാക്കുന്നു.

അതുകൊണ്ടു തന്നെ, ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിലെ പ്രധാന നടൻ എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും ഞാൻ അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ഉടമസ്ഥതയോടും, സ്റ്റാഫ് അംഗങ്ങൾക്കും, അവിടെ പ്രവർത്തിക്കുന്ന ഡോക്ടേർസ്നോടും അവിടെ ചികിത്സ തേടിട്ടുള്ളതും തേടാൻ പോകുന്നതും ആയിട്ടുള്ള എല്ലാ വ്യക്തികളോടും മാപ്പു ചോദിക്കുന്നു.നന്ദി.’–പൃഥ്വിരാജ് പറഞ്ഞു.

ഡ്രൈവിങ് ലൈസൻസ് സിനിമയിലൂടെ പൃഥ്വിരാജ് അഹല്യ എന്ന സ്ഥാപനത്തെ അപമാനിച്ചെന്നായിരുന്നു പരാതി. ചിത്രത്തിൽ പൃഥ്വിരാജിന്റെ ഹരീന്ദ്രൻ എന്ന കഥാപാത്രം ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു തിരക്കഥ കാണാനിടയാവുകയും ഇതിൽ താൻ അഭിനയിക്കില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ ഇതേ സ്ഥാപനത്തെക്കുറിച്ച് മോശം പരാമർശവും നടത്തുന്നുമുണ്ട്. ഇതേത്തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്‌.

നേരത്തെ പരാതിയിൽ പൃഥ്വിരാജിന് കോടതി നോട്ടിസ് അയച്ചിരുന്നു. ചിത്രത്തിൽ ആക്ഷേപമുയർന്ന ഭാഗം ഒഴിവാക്കണമെന്ന് സിനിമയുടെ പിന്നണി പ്രവർത്തകർക്ക് നിർദേശം നൽകിയതാണെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു

prithiraj

More in Malayalam Breaking News

Trending

Recent

To Top