Connect with us

അനുരാധ പഡ്വാളിന്റെ മകളാണെന്ന വാദം; യുവതി സമര്‍പ്പിച്ച ഹര്‍ജി സ്റ്റേ ചെയ്തു..

Malayalam Breaking News

അനുരാധ പഡ്വാളിന്റെ മകളാണെന്ന വാദം; യുവതി സമര്‍പ്പിച്ച ഹര്‍ജി സ്റ്റേ ചെയ്തു..

അനുരാധ പഡ്വാളിന്റെ മകളാണെന്ന വാദം; യുവതി സമര്‍പ്പിച്ച ഹര്‍ജി സ്റ്റേ ചെയ്തു..

ഗായിക അനുരാധ പഡ്വാളിന്റെ മകളാണെന്ന് അവകാശപ്പെട്ട് മലയാളി യുവതി സമര്‍പ്പിച്ച കേസ് തിരുവനന്തപുരം കോടതിയില്‍നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അനുരാധ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന്, സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് യുവതിക്ക് നോട്ടിസ് നല്‍കിയത്.

തിരുവനന്തപുരത്ത് താമസിക്കുന്ന കര്‍മ്മല മോഡെക്‌സ് ആണ് അനുരാധ പഡ്വാള്‍ തന്റെ അമ്മയാണെന്ന അവകാശവാദവുമായി കോടതിയെ സമീപിച്ചത്. അനുരാധാ പോഡ്‌വാള്‍ തന്റെ മാതാവാണെന്നും മാതൃത്വം അംഗീകരിക്കണമെന്നുമാണ് ആവശ്യം. മാതൃത്വം നിഷേധിച്ചതിനും വളര്‍ച്ചയില്‍ ഒരിടത്തും മാതാവെന്ന നിലയില്‍ പരിചരണം നല്‍കാതിരുന്നതിനും 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബക്കോടതിയില്‍ കേസ് ഫയ ചെയ്തത്

തനിക്ക് അങ്ങനെയാരു മകളില്ലെന്നും ബാലിശമായ കാര്യങ്ങളോട് പ്രതികരിക്കാനില്ലെന്നും അനുരാധ അന്ന് പ്രതികരിച്ചിരുന്നു.

anuradha-paudwal

More in Malayalam Breaking News

Trending

Recent

To Top