Connect with us

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; നടിയുടെ നിർണ്ണായക മൊഴി… നടിയും ദിലീപടക്കമുള്ള എല്ലാ പ്രതികളും കോടതിയില്‍

Malayalam Breaking News

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; നടിയുടെ നിർണ്ണായക മൊഴി… നടിയും ദിലീപടക്കമുള്ള എല്ലാ പ്രതികളും കോടതിയില്‍

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; നടിയുടെ നിർണ്ണായക മൊഴി… നടിയും ദിലീപടക്കമുള്ള എല്ലാ പ്രതികളും കോടതിയില്‍

കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത് . സംഭവം നടന്ന് രണ്ട് വര്‍ഷവും 11 മാസവും പിന്നിടുമ്പോൾ കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു.

ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യത മാനിച്ച് അവരുടെയോ വാഹനത്തിന്‍റെയോ ദൃശ്യങ്ങൾ പകർത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്. അടച്ചിട്ട മുറിയിൽ ക്യാമറയിൽ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി പൂർണമായും ഇന്ന് പകർത്തും.

ആക്രമിക്കപ്പെട്ട നടിയും ഒന്നാം പ്രതി പൾസർ സുനി എന്നറിയപ്പെടുന്ന സുനിൽകുമാറും, എട്ടാം പ്രതി ദിലീപും വിചാരണയ്ക്കായി കോടതിയിലെത്തി. ആദ്യദിവസം നടിയുടെ വിസ്താരമാണ് നടക്കുക. വനിതാ ജഡ്ജി തന്നെ കേസ് പരിഗണിക്കണമെന്ന് നടിയുടെ ആവിശ്യം സുപ്രീം കോടതി അഗീകരിച്ചിരുന്നു. കൊച്ചി സിബിഐ കോടതി ജഡ്ജിക്കാണ് ഇതിനുള്ള ചുമതല നൽകിയിരിക്കുന്നത്.

കേസ് വിചാരണ തുടങ്ങുന്നതിനു മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചിരുന്നു. ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് അടക്കമുള്ളവർക്ക് അവസരവും നൽകിയിരുന്നു. 136 സാക്ഷികളായാണ് ആദ്യഘട്ടത്തിൽ കോടതി വിസ്തരിക്കുന്നത്.

അതെ സമയം കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്നെ ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേകം വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് ആണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു

നിലവില്‍ നടിയെ ആക്രമിച്ച കേസിനൊപ്പമാണ് ദിലീപിനെ ഭീഷണിപ്പെടുത്തിയ കേസും പരിഗണിക്കുന്നത്. തന്നെ ഭീഷണിപ്പെടുത്തിയ കേസിലെ ഇര താനാണ്. ഈ സാഹചര്യത്തില്‍ താന്‍ പ്രതിയായ കേസിനൊപ്പം ഇത് പരിഗണിക്കരുതെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കും മറ്റ് പ്രതികള്‍ക്കും എതിരായ കേസുകള്‍ വ്യത്യസ്തമാണെന്നും ഒരുമിച്ച്‌ കുറ്റം ചുമത്താനാവില്ലെന്നുമാണ് ഹര്‍ജിയില്‍ ദിലീപ് പറയുന്നത്.

പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയില്ലെന്ന് പ്രോസിക്യൂഷന്‍റെ വാദം. ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിനെ വിളിച്ചത് കരാര്‍ അനുസരിച്ചുള്ള പണത്തിനുവേണ്ടിയെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ദിലീപ് കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിച്ച്‌ കോടതിയെ ആശയക്കുഴപ്പത്തിലാക്കുന്നു വെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു

ഈ സാഹചര്യത്തില്‍ താന്‍ പ്രതിയായ കേസിനൊപ്പം ഇത് പരിഗണിക്കരുതെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കും മറ്റ് പ്രതികള്‍ക്കും എതിരായ കേസുകള്‍ വ്യത്യസ്തമാണെന്നും ഒരുമിച്ച്‌ കുറ്റം ചുമത്താനാവില്ലെന്നുമാണ് ഹര്‍ജിയില്‍ ദിലീപ് പറയുന്നത്.

നടിയെ ആക്രമിച്ച കേസി തുടങ്ങാനിരിക്കെ വിസ്താരത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതിനുളള ദിലീപിന്റെ തന്ത്രമാണിതെന്നും ഈ കേസ് പ്രത്യേകം വിസ്തരിക്കേണ്ട കാര്യമില്ലെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.

dileep

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top