
Malayalam Breaking News
ദിവ്യ ഉണ്ണിക്ക് പെൺകുഞ്ഞ്;കുഞ്ഞുരാജകുമാരിയെ മാറോട് ചേർത്ത് താരം..
ദിവ്യ ഉണ്ണിക്ക് പെൺകുഞ്ഞ്;കുഞ്ഞുരാജകുമാരിയെ മാറോട് ചേർത്ത് താരം..
Published on

വിവാഹത്തിന് ശേഷം സിനിമയിൽ സജീവമല്ലെങ്കിലും പ്രേക്ഷകരുടെ പ്രിയ നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. നൃത്ത ലോകത്ത് സജീവമാണ് താരം. ആരാധകർക്കായി സമൂഹ മാധ്യമങ്ങളിലൂടെ തൻെറ വിശേഷവും താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ കുഞ്ഞു പിറന്നതിന്റെ സന്തോഷം പങ്കുവച്ച് നടി ദിവ്യാ ഉണ്ണി.
ജനുവരി 14 നാണ് ദിവ്യയ്ക്ക് പെണ്കുഞ്ഞു പിറന്നത്. കുഞ്ഞിനെ മാറോട് ചേർത്തുള്ള ചിത്രമാണ് ദിവ്യ പങ്കുവെച്ചിരിക്കുന്നത് തനിക്ക് ഒരു കുഞ്ഞു രാജകുമാരി പിറന്നുവെന്നാണ് ഫെയ്സ്ബുക്കിൽ കുറിച്ചത്. വീണ്ടും അമ്മയാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷം താരം തന്നെയാണ് ആരാധകർക്കായി പങ്കുവെച്ചത്.
വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഈ സന്തോഷ വിവരം അറിയിച്ചത്. മദർഹുഡ് എന്ന ഹാഷ്ടാഗാണ് ചിത്രത്തോടോപ്പം ഉള്ളത് . അതോടൊപ്പം അമ്മയ്ക്കും മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങളും ദിവ്യ പങ്കുവെച്ചിരുന്നു . നിമിഷങ്ങൾക്കകം ചിത്രം വൈറലാവുകയും ചെയ്തു നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. തനി നാടൻ സ്റ്റൈലിലായിരുന്നു ചടങ്ങുകൾ നടന്നത്.
2018 ഫെബ്രുവരി മാസത്തിലായിരുന്നു ദിവ്യയുടെ വിവാഹം. അരുണ്‍ കുമാറാണ് ഭര്‍ത്താവ്. ആദ്യ വിവാഹത്തില്‍ ദിവ്യക്ക് രണ്ട് കുട്ടികളുണ്ട്. അര്ജുന്, മീനാക്ഷി എന്നിവരാണ് ദിവ്യയുടെ മക്കള്‍. വിവാഹമോചനത്തിന് ശേഷം കുട്ടികള്‍ ദിവ്യയ്ക്കൊപ്പമാണ് താമസിക്കുന്നത്.
കഴിഞ്ഞ ദിവസം മകന് പിറന്നാളാശംസ നേര്‍ന്ന് ദിവ്യ ഉണ്ണി എത്തിയിരുന്നു താരം ഒപ്പം തന്നെ മകനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചു . എല്ലാ അനുഗ്രഹവും സന്തോഷവും എന്നും നിനക്കൊപ്പമുണ്ടാവട്ടെ അര്ജുന് എന്നാണ് ദിവ്യ ഉണ്ണി കുറിച്ചിട്ടുള്ളത്.
divya unni
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...