
serial
മിനിസ്ക്രീനിലെ വില്ലത്തി അസറിനെ സ്വന്തമാക്കിയത് ഇങ്ങനെ; മനസ്സ് തുറന്ന് ലക്ഷ്മി പ്രമോദ്!
മിനിസ്ക്രീനിലെ വില്ലത്തി അസറിനെ സ്വന്തമാക്കിയത് ഇങ്ങനെ; മനസ്സ് തുറന്ന് ലക്ഷ്മി പ്രമോദ്!

മിനിസ്ക്രീൻ പ്രേക്ഷക പ്രിയ താരമാണ് ലക്ഷ്മി പ്രമോദ്. സീരിയലുകളിൽ വില്ലത്തിയായി വന്ന് പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു. ഷോര്ട്ട് ഫിലിമുകളിലൂടെ അഭിനയ രംഗത്തേക്ക് തുടക്കം കുറിച്ചത് . പിന്നീടാണ് സീരിയലുകളിലേക്ക് എത്തുന്നത്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ മുസ്ലിം മതക്കാരനായ അസർ മുഹമ്മദിനെ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷവും അഭിനയം തുടരുകയായിരുന്നു
കൗമുദി ടി.വി “ഡേ വിത്ത് എ സ്റ്റാറി”ലൂടെ പ്രണയകഥ വെളിപ്പെടുത്തിയിരിക്കുകയാണ് ലക്ഷ്മി പ്രമോദ്.
ഞങ്ങൾ ഒരുമിച്ച് പഠിച്ചതാണ്. ഇവിടുത്തെ ഹിന്ദി ടീച്ചറിന്റെ മോളായിരുന്നു ലക്ഷ്മി. സ്കൂളിലെ ആനുവൽ ഡേയ്ക്ക് മറ്റൊരു കൊച്ചിനെ പ്രപ്പോസ് ചെയ്തു. പുള്ളിക്കാരത്തി ഇഷ്ടമല്ലാത്തത് കൊണ്ട് ആ ലെറ്റർ മാറ്റി അസർ എനിക്ക് തന്നെന്ന് ലക്ഷ്മി പറഞ്ഞു. ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞതിന് അന്നൊരു റീസണുണ്ടായിരുന്നു. ഒന്നു നോക്കുമ്പോൾ ഇവിടുത്തെ ഏറ്റവും തല്ലുകൊള്ളിയാണ് പുള്ളി. എന്ത് പ്രശ്നമുണ്ടായാലും അസറിനെ ഇവിടെ വിളിച്ചു വരുത്തി അസംബ്ലിയിൽ പനിഷ്മെന്റാണ്. ഒരാൾ ലെറ്റർ കൊണ്ടുത്തരുമ്പോൾ സ്കൂളിലെ ഒരു ഗുണ്ടതന്നെയാകുമ്പോൾ ആരും നമ്മളടുത്തൊന്നും പറയില്ല. ഞാൻ എട്ടാം ക്ലാസിലായിരുന്നു പഠിക്കുന്നത്. പിന്നെ എല്ലാവർക്കും മനസിലായി തുടങ്ങി.
അപ്പോൾ ആശാൻ ഏതെങ്കിലും തെങ്ങിന്റെ കീഴിൽ നിന്നിട്ട് നോക്കുമ്പോൾ ഞാൻ ഇവിടെ ക്ലാസിൽ ഉണ്ടാകും. കഴിച്ചോ, പിന്നെ വരാം, അതിലെ വരാം എന്നൊക്കെ പറയാൻ തുടങ്ങി. സ്കൂളിലെ കുട്ടികൾ മൊത്തം അറിഞ്ഞു. ടീച്ചേർസ് ലൗ ലെറ്ററൊക്കെ പൊക്കാൻ തുടങ്ങി. സ്കൂളിൽ നിന്നും അസറിനെ പുറത്താക്കി. അന്ന് മൊബെെൽ ഫോണോ കോൺടാക്ട് ചെയ്യാൻ വേറെ മാർഗങ്ങളൊന്നുമില്ല. പുള്ളി തേച്ചിട്ടുപോയി എന്ന് ഞാൻ വിചാരിച്ചു. അവന് രണ്ട് മൂന്ന് ലെെനായി. ഗൾഫില് വരെ പോയിട്ട് ലെെനടിച്ചു. എനിക്കും വേറെ അഫയർ ആയി. പിന്നെ രണ്ടും രണ്ട് വഴിക്കായി. പിന്നീട് അസർ മോഡലിംഗൊക്കെയായി. ഫേസ്ബുക്കിലൂടെ വീണ്ടു കണ്ടു. ഒരു ഫോട്ടോയ്ക്ക് കമന്റ് ചെയ്തു.അങ്ങനെ വീണ്ടും അടുത്തു.”-ലക്ഷ്മി പറയുന്നു.
LAKSHMI PRAMOD
അശ്വിന്റെയും ശ്രുതിയുടേയുടെയും ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് സച്ചി എത്തിയത്. ഒരു ഹോട്ടൽ തുടങ്ങാനാണ് പ്ലാൻ. പക്ഷെ സച്ചിയുടെ പ്ലാൻ...
അശ്വിനോട് ശ്യാം സത്യങ്ങൾ തുറന്നുപറഞ്ഞാൽ മാത്രമേ ഞാൻ ഒപ്പിട്ട ഡോക്യൂമെന്റ്സ് നല്കുകയുള്ളൂ എന്ന് ശ്രുതി ഉറപ്പിച്ചു പറഞ്ഞു. ഇതിനിടയിൽ ശ്രുതിയും അശ്വിനും...
നയനയെ അംഗീകരിക്കാനോ, ഒന്നും ആദർശ് തയ്യാറല്ല. ഇപ്പോഴും വെറുപ്പാണെന്ന് തന്നെയാണ് ആദർശ് പറഞ്ഞത്. പക്ഷെ ഇതിനിടയിൽ അഭിയ്ക്ക് കിട്ടിയതോ രക്ഷപ്പെടാൻ കഴിയാത്ത...
രേവതിയുടെ സന്തോഷം തല്ലിക്കെടുത്താനുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു ശ്രുതി എത്തിയത്. പക്ഷെ ഇതെല്ലം കേട്ടുകൊണ്ട് നിന്ന വർഷ തന്നെ ശ്രുതിയ്ക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്. അതോടുകൂടി...
കോടതിയിൽ പല്ലവി എത്തില്ല, കേസ് വിജയിക്കത്തില്ല എന്നൊക്കെ വിജാരിച്ച് സന്തോഷിച്ചിരുന്ന ഇന്ദ്രന്റെ തലയിലേക്ക് ഇടിത്തീ ആയിട്ടായിരുന്നു പല്ലവിയുടെ ആ വരവ്. അതോടുകൂടി...