
Malayalam
മാന്‍ വേഴ്സസ് വൈല്‍ഡിന്റെ ചിത്രീകരണത്തിനിടെ രജനികാന്തിന് പരുക്ക്!
മാന്‍ വേഴ്സസ് വൈല്‍ഡിന്റെ ചിത്രീകരണത്തിനിടെ രജനികാന്തിന് പരുക്ക്!

ഡിസ്കവറി ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന മാന്‍ വേഴ്സസ് വൈല്‍ഡില്‍ സൂപ്പര്‍ താരം രജനികാന്ത് പങ്കെടുക്കുന്നു.എന്നാൽ പരിപാടിയുടെ ചിത്രീകരണത്തിനിടെ രജനീകാന്തിന് പരുക്കുപറ്റിയെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.പരിപാടിയുടെ അവതാരകന് ബിയര്‍ഗ്രില്‍സിനൊപ്പം രജനികാന്ത് എത്തുന്ന എപ്പിസോഡുകളുടെ ചിത്രീകരണം കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വന മേഖലയിലാണ് നടക്കുന്നത്. ഇന്നലെ ചിത്രീകരണം പാതിവഴിയില്‍ നിര്‍ത്തിയെന്നാണ് ഇവിടത്തെ ഫോറസ്റ്റ് അധികൃതര്‍ നല്കുന്ന വിവരം. രജനികാന്തിന് ചെറിയ പരുക്ക് ഏറ്റതിനാല്‍ സുരക്ഷ പരിഗണിച്ചായിരുന്നു ഇത്. പരുക്ക് സാരമുള്ളതല്ലെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജനുവരി 28,30 തീയതികളില്‍ 6 മണിക്കൂര്‍ വീതം ബന്ദിപ്പൂരില്‍ ചിത്രീകരണം നടത്താനാണ് ചാനലിന് അനുമതി നല്‍കിയിട്ടുള്ളത്. 30ന് മറ്റൊരു താരത്തെ വെച്ചുള്ള എപ്പിസോഡാണ് പ്ലാന്‍ ചെയ്തിരുന്നത്. രജനികാന്തുമൊത്തുള്ള ബാക്കി ഭാഗവും നാളെ ചിത്രീകരിക്കും. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുകയും രാജ്യ വ്യാപകമായി സ്വീകാര്യത ഉള്ളതുമായ രജനികാന്തിന്റെ സാന്നിധ്യം ഷോയ്ക്ക് കൂടുതല്‍ കാഴ്ചക്കാരെ സമ്മാനിക്കുമെന്നാണ് ഡിസ്കവറി പ്രതീക്ഷിക്കുന്നത്. അതിനിടെ ചിത്രീകരണത്തിന് അനുമതിയില്ലാതെ ഡ്രോണ്‍ ഉപയോഗിച്ചതില്‍ ചാനലിനോട് ഫോറസ്റ്റ് അധികൃതര്‍ വിശദീകരണം തേടിയിട്ടുണ്ട്.
about rejanikanth
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...