Connect with us

‘ജസ്ല എന്‍റെ മകളെപ്പോലെ’;കമ്മല്‍ അണിയിച്ച് രജിത്…

Malayalam

‘ജസ്ല എന്‍റെ മകളെപ്പോലെ’;കമ്മല്‍ അണിയിച്ച് രജിത്…

‘ജസ്ല എന്‍റെ മകളെപ്പോലെ’;കമ്മല്‍ അണിയിച്ച് രജിത്…

ബിഗ്‌ബോസിൽ ജസ്‍ലയും ദയ അശ്വതിയും വന്നതോടെ പരിപാടി ആകെ ചൂടുപിടിച്ചിരിക്കുകയാണ്.
വന്നത് മുതൽ ജസ്‌ല നോട്ടം വെച്ചിരിക്കുന്നത് രജിത് കുമാറിനെയായിരുന്നു.ആദ്യം രജിത് കുമാറിനോട് തല്ലുകൂടിയെങ്കിലും പിന്നീട് രജിത്തിനോട് പ്രണയമാണെന്ന് പറഞ്ഞു.പെട്ടന്നുണ്ടായ ജെസ്‌ലയുടെ മാറ്റം മറ്റ് മത്സരാര്ഥികളെയെയും പ്രേക്ഷകരേയും ഞെട്ടിച്ചു.എന്നാൽ ഇപ്പോൾ രസകരമായ സംഭവമാണ് ബിഗ്‌ബോസിൽ നടക്കുന്നത്.

കഴിഞ്ഞ ബിഗ്ബോസ് എപ്പിസോഡില്‍ പ്രത്യേക വാത്സല്യത്തോടെ ഒന്നിച്ചിരിക്കുന്ന രജിത്തിനെയും ജസ്ലയെയുമാണ് പ്രേക്ഷകര്‍ കണ്ടത്. ചൊവ്വാഴ്ചത്തെ ബിഗ്ബോസ് സീസണ്‍ 2വിന്‍റെ 24മത് എപ്പിസോഡില്‍ ഇതിന്‍റെ ഒരു തുടര്‍ കാഴ്ചയ്ക്കാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. രാവിലെ ബിഗ്ബോസ് വീടിന്‍റെ മുന്നില്‍ ഒപ്പം നൃത്തം വയ്ക്കാന്‍ ജസ്ല രജിത്തിനെ ക്ഷണിക്കുന്നു.

ജസ്ലയെ വട്ടംകറക്കി രജിത് ചെറിയ സ്റ്റെപ്പുകള്‍ വയ്ക്കുന്നു. എന്നാല്‍ ഇടയ്ക്ക് ജെസ്ലയുടെ കാതിലെ കമ്മല്‍ തെറിച്ച് നിലത്ത് വീഴകുകയും ഇത് മനോഹരമായി എടുത്ത് ജെസ്ലയുടെ കാതില്‍ കുത്തിക്കൊടുക്കുന്ന രജിത്തിനെയാണ് പ്രേക്ഷകര്‍ കണ്ടത്. അതിന് പിന്നാലെ തെസ്നി ഖാനും രജിത്തും ഒന്നിച്ച ‘ഹിപ്പ്നോട്ടിസം’ സെഷനിലും ജെസ്ലയോടുള്ള രജിത് കുമാറിന്‍റെ വാത്സല്യം പുറത്തുവന്നു.എന്നാൽ ജെസ്‌ല തനിക്ക് മകളെപ്പോലെയെന്നായിരുന്നു രജിത്കുമാർ പ്രതികരിച്ചത്.

ഹിപ്നോട്ടിസം മാഷ് അഭിനയിക്കുന്നതാണ് എന്ന് എനിക്ക് അറിയാം, എന്നാല്‍ മാഷ് അത്ര താഴ്ന്ന് കൊടുക്കരുത്. നമ്മുടെ നിലവാരത്തില്‍ നില്‍ക്കണം, ആശയം വ്യത്യസ്തമാണെങ്കിലും മാഷോടുള്ള റെസ്പെക്ട് എനിക്കുണ്ട്. എന്നാല്‍ ഇമേജുകള്‍ പൊളിക്കണം എന്നാണ് രജിത് പറയുന്നത്. ഇമേജ് നോക്കരുത് എന്ന് തന്നെയാണ് ഞാനും പറയുന്നത്, അങ്ങനെയല്ലാതാകുമ്പോഴാണ് നിങ്ങള്‍ മണ്ടത്തരം പറയുന്നത് എന്ന് ജസ്ല രജിത്തിനോട് പറഞ്ഞു.അതേ സമയം വീക്കിലി ടാസ്കില്‍ ബിഗ്ബോസ് ഹോട്ടലില്‍ പ്രധാന അതിഥികളായി എത്തിയ ജെസ്ലയും രജിത്തും മികച്ച കോമ്പിനേഷന്‍ തന്നെയാണ് എപ്പിസോഡില്‍ ഉടനീളം കാഴ്ചവെച്ചത്.

എന്നാൽ എന്ന് രജിത്തിന് കുടുക്കാൻ വേണ്ടി ജസ്‌ലയുടെ അടവാണോ എന്നും പ്രേക്ഷകർ സംശയക്കുന്നുണ്ട്.വീട്ടിലെ മുതിര്‍ന്ന അംഗമായ രജിത് കുമാറിന് ഒരു എതിരാളിയാകും ജസ്ലയെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജസ്ല ഇസ്ലാം വിശ്വാസം ഉപേക്ഷിച്ചതിനെക്കുറിച്ചായിരുന്നു മതവിശ്വാസിയായ തെസ്‌നിയുടെ സംശയം. താന്‍ യുക്തിവാദിയാണെന്ന് ജസ്ല പ്രഖ്യാപിക്കുകയും ചെയ്തു.

jesla rejith in bigboss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top