Malayalam
മൈലാഞ്ചി കയ്യാൽ നാണിച്ച് ഭാമ; ആഘോഷമാക്കി മെഹന്തി കല്യാണം..
മൈലാഞ്ചി കയ്യാൽ നാണിച്ച് ഭാമ; ആഘോഷമാക്കി മെഹന്തി കല്യാണം..
മൈലാഞ്ചി കയ്യാൽ നാണിച്ച് മലയാളികളുടെ പ്രിയ നടി ഭാമ. താരത്തിന്റെ മെഹന്തി ചടങ്ങിന്റെ വിഡിയോയാണ് മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. കോട്ടയം വിന്‍സര്‍ കാസില്‍ ഹോട്ടലിൽ വെച്ചു നടന്നു മെഹന്ദി ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
കറുപ്പും ആഷ് കളറും ചേര്‍ന്ന വസ്ത്രമായിരുന്നു ഭാമ ധരിച്ചെത്തിയത്. ബിസിനസുകാരനായ അരുണാണ് വരൻ. ചെന്നിത്തല സ്വദേശിയാണ് അരുൺ കാനഡയിലാണ് പഠിച്ചത്.
കൊച്ചിയില്‍ താമസമാക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും. തങ്ങളുടേത് പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും അഭിമുഖത്തില്‍ നടി തുറന്നു പറഞ്ഞിരുന്നു. വിവാഹം ഉറപ്പിച്ചതിന് ശേഷമുളള പ്രണയം പ്രത്യേക അനുഭവമാണെന്നും നടി പറയുകയുണ്ടായി. അരുണ്‍ എന്ന് പേരുളള സഹോദരിയുടെ ഭര്‍ത്താവും പ്രതിശുത്ര വരനും ഒരുമിച്ച് പഠിച്ചവരും കുടുംബ സുഹൃത്തുക്കളുമാണ്.
കൂടാതെ കാനഡയില്‍ തന്നെ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുളള ബന്ധമാണ് അരുണിലേക്ക് തന്നെ അടുപ്പിച്ചതെന്നും ഭാമ തുറന്നുപറഞ്ഞിരുന്നു.വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഭാമ പങ്കുവെച്ചിരുന്നു.
സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സ്‌റ്റേജ് ഷോകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരങ്ങളിലൊരാളാണ് ഭാമ. ലേറ്റസ്റ്റ് വിശേഷവും ചിത്രങ്ങളുമൊക്കെ പോസ്റ്റ് ചെയ്ത് താരമെത്താറുണ്ട്. മലയാളത്തിലും തമിഴിലുമൊക്കെയായി നിറഞ്ഞുനിന്ന താരം സിനിമയില്‍ സജീവമാവുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
bhama actress
