
Malayalam
എതിര്‍ശബ്ദം ഉയര്‍ത്തുക എന്നതാണ് രാജ്യസ്നേഹത്തിന്റെ ഏറ്റവും മികച്ച രീതിയെന്ന് പൂജ ഭട്ട് !
എതിര്‍ശബ്ദം ഉയര്‍ത്തുക എന്നതാണ് രാജ്യസ്നേഹത്തിന്റെ ഏറ്റവും മികച്ച രീതിയെന്ന് പൂജ ഭട്ട് !

പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതികരണവുമായി ബോളിവുഡ് നടി പൂജ ഭട്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ പ്രശംസിച്ചാണ് നദി രംഗത്തെത്തിയത്.എതിര്‍ശബ്ദം ഉയര്‍ത്തുക എന്നതാണ് രാജ്യസ്നേഹത്തിന്റെ ഏറ്റവും മികച്ച രീതിയെന്നും പൂജ ഭട്ട് വ്യക്തമാക്കി. മുംബൈയിലെ കൊളാബയില്‍ നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുത്താണ് പൂജ ഭട്ട് നിലപാട് വ്യക്തമാക്കിയത്.
‘നമ്മുടെ നിശ്ശബ്ദത ആരെയും സംരക്ഷിക്കുകയില്ല. കേന്ദ്ര സര്‍ക്കാര്‍ നമ്മളെ യഥാര്‍ത്ഥത്തില്‍ ഒന്നിപ്പിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ശബ്ദം ഉയര്‍ത്തേണ്ട സമയമാണ് എന്നാണ് സിഎഎക്കും എന്‍ആര്‍സിക്കും എതിരേ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ നല്കുന്ന സന്ദേശം. ശക്തമായ തെളിച്ചമുള്ളതു കേള്‍ക്കുന്നതു വരെ ഞങ്ങള്‍ അവസാനിപ്പിക്കില്ല. എതിര്‍ക്കുക എന്നതാണ് രാജ്യസ്നേഹത്തിന്റെ ഏറ്റവും മഹത്തായ രീതി.’ പൂജ ഭട്ട് പറഞ്ഞു.
രാജ്യത്ത് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാന്‍ അധികാരികള്‍ തയ്യാറാകണം. ഷഹീന് ബാഗിലേയും ലഖ്നൗവിലേയുമെല്ലാം സ്ത്രീകളുടെ ശബ്ദം. കൂടുതല്‍ ശബ്ദം ഉയര്‍ത്തണം എന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും താരം വ്യക്തമാക്കി. തന്റെ വീടിനെ വിഭജിക്കുന്ന സിഎഎയും എന്‍ആര്‍സിയേയും പിന്തുണയ്ക്കില്ലെന്നും പൂജ വ്യക്തമാക്കി.
pooja batt
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...