
Malayalam
ഷൈലോക്ക് കണ്ടിറങ്ങുന്നവർ ചരിത്രത്തിന്റെ ഭാഗമാവുന്നു; ജോബി ജോര്‍ജ്
ഷൈലോക്ക് കണ്ടിറങ്ങുന്നവർ ചരിത്രത്തിന്റെ ഭാഗമാവുന്നു; ജോബി ജോര്‍ജ്

മമ്മൂട്ടിയുടെ ‘ഷൈലോക്ക് തീയ്യറ്ററിൽ നിറഞ്ഞകൈയടി നേടി മുന്നേറുകയാണ്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഷൈലോക്ക് . മമ്മൂട്ടി അജയ് കൂട്ട് കെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഷൈലോക്ക്.
ഇപ്പോഴിതാ ജോബി ജോര്‍ജ് ഫെയ്സ്ബുക്കില്‍ ഷൈലോക്കിനെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടിയിരിക്കുന്നത്.
‘ഷൈലോക്ക് കണ്ടിറങ്ങുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഫാമിലികള്‍ക്കും… നിങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാവുകയാണ് എന്ന് ഓര്‍മിപ്പിക്കട്ടെ… നന്ദി ഒരായിരം നന്ദി…’ ജോബി ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ബോക്സോഫിൽ നിന്നും വമ്പൻ കളക്ഷനാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്
കേരളത്തില്‍ മാത്രം 226 തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ബംഗളൂരു, ഹൈദരാബാദ്, ആന്‍ഡമാന്‍, മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, കൊല്‍ക്കത്ത, ഒറീസ, മധ്യപ്രദേശ്, രാജസ്ഥാന്, ദില്ലി എന്നിവിടങ്ങളിലും എത്തിയിരുന്നു. ഇന്ത്യയില്‍ ആകെ 313 തീയേറ്ററുകള്‍. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രം നേടിയെടുത്തത്.
ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് “അനീഷ് ഹമീദ്, ബിബിൻ മോഹൻ” എന്നിവർ ചേർന്നാണ്. കലാഭവൻ ഷാജോൺ വില്ലൻ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ഒരു പലിശക്കാരൻ ആയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. സിദ്ദിഖ്, ജോൺ വിജയ്, ഹരീഷ് കണാരൻ, ബിബിൻ ജോർജ്, ബൈജു സന്തോഷ് എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രണ്ടു ടീസറുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Shylock Movie
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...