
Malayalam
എം ജി ശ്രീകുമാറിനെതിരെയുള്ള കേസിന്റെ വിധി ഏപ്രില്‍ എട്ടിന്!
എം ജി ശ്രീകുമാറിനെതിരെയുള്ള കേസിന്റെ വിധി ഏപ്രില്‍ എട്ടിന്!

തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന ഗായകന് എം ജി ശ്രീകുമാറിന് നേരെ ഉയർന്ന കേസിന്റെ വിധി ഏപ്രില്‍ എട്ടാം തിയതിയിലേക്ക് മാറ്റി.എറണാകുളം ബോള്‍ഗട്ടി ബോട്ട്ജട്ടിക്ക് സമീപം 11.5 സെന്റ്സ്ഥലത്ത് നിര്‍മ്മിച്ച മൂന്ന് നില വീട് തീരദേശ പരിപാലന നിയമം ലംഘിച്ചതാണ് ശ്രീകുമാറിനെതിരെ ഉയർന്ന കേസ്.
ഒരു നില കെട്ടിടം നിർമ്മിക്കാനായിരുന്നു അനുമതി വാങ്ങിയിരുന്നത്.എന്നാൽ പിന്നട് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് മൂന്ന് നിലകള്‍ നിര്‍മ്മിക്കുകയായിരുന്നു.കേസില്‍ പത്താം പ്രതിയാണ് എം ജി ശ്രീകുമാര്‍.കളമശേരി സ്വദേശി ഗിരീഷ് കുമാറിന്റെ പൊതുതാല്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാരന്റെ ആരോപണങ്ങളില്‍ തെറ്റുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
ഒക്ടോബര്‍ 23ന് വാദം പൂര്‍ത്തിയാക്കിയ കേസാണെങ്കിലും ഹര്ജിക്കാരന് നല്കിയ തെറ്റായ പരാമര്‍ശങ്ങള്‍ മൂലമാണ് വിധി പറച്ചില് വൈകുന്നത്. ഇന്നലെ വിധിപറയുമെന്ന് കരുതിയെങ്കിലും ഹര്‍ജിക്കാരനെ താക്കീത് ചെയ്യണമെന്നു വിജിലന്‍സ് അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്.
about mg sreekumar case
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...