
Malayalam Breaking News
മെഗാസ്റ്റാറിൻറെ ഷൈലോക്ക് കൊലമാസ്സ്;ആവേശത്തിൽ ആരാധകർ!
മെഗാസ്റ്റാറിൻറെ ഷൈലോക്ക് കൊലമാസ്സ്;ആവേശത്തിൽ ആരാധകർ!
Published on

മലയാള സിനിമ ലോകവും,ആരാധകരും ഒരുപോലെ കാത്തിരുന്ന ചിത്രമാണ് മെഗാസ്റ്റാറിനെ ഷൈലോക്ക് ,മാത്രമല്ല നിരവധി പ്രത്യകതകളാണ് ചിത്രത്തിനുള്ളതും,കൂടാതെ “രാജാധിരാജ, മാസ്റ്റർ പീസ്” എന്നീ സൂപ്പർട് ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ‘അജയ് വാസുദേവ്’ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ഷൈലോക്ക് ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിച്ചു.ഒപ്പം തന്നെ മമ്മക്കുട്ടിയുടെ ഈ പുതുവർഷത്തിലെ ആദ്യ റിലീസ് ആയ ഷൈലോക്കിനു വലിയ സ്വീകരണമാണ് ആരാധകർ നൽകിയിരിക്കുന്നത്.അത് കൂടാതെ നവാഗതരായ “അനീഷ് ഹമീദ്, ബിബിൻ മോഹൻ” എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, “കസബ, അബ്രഹാമിന്റെ സന്തതികൾ” എന്നീ മമ്മൂട്ടി ചിത്രങ്ങൾ ഒരുക്കിയ ജോബി ജോർജ് ആണ് എന്നതാണ് മറ്റൊരു പ്രത്യകത.എന്നാൽ ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ പകുതി കഴിയുമ്പോൾ ഷൈലോക്ക് മെഗാ മാസ്സ് ആണെന്ന റിപ്പോർട്ടുകൾ ആണ് കേരളം മുഴുവൻ പരക്കുന്നത്.അതുമാത്രവുമല്ല വളരെ വെത്യസ്തമായ ഈ മമ്മുട്ടി ചിത്രവും, ബോസ് എന്ന കഥാപാത്രമായി മമ്മൂട്ടി സ്ക്രീനിൽ നിറഞ്ഞാടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
അതിനൊപ്പം തന്നെ ഇന്നുവരെ ആരാധകർ കാണാത്ത ഒരു വേഷ പകർച്ചയും കാണാൻ സാധിക്കുന്നുണ്ട്,കൂടാതെ മമ്മൂട്ടിയുടെ ഓരോ ഡയലോഗുകൾക്കും മാനറിസങ്ങൾക്കും ആരാധകരുടെ കയ്യടി ലഭിക്കുകയാണ്.അതുപോലെ മമ്മൂട്ടിക്കൊപ്പം “ബൈജു സന്തോഷ്, ഹരീഷ് കണാരൻ” എന്നിവരും കയ്യടി നേടുന്നുണ്ട്.മറ്റൊരു കാര്യം “രാജ് കിരൺ, സിദ്ദിഖ്, മീന, കലാഭവൻ ഷാജോൺ, ബിബിൻ ജോർജ്” തുടങ്ങി ഒട്ടേറെ പ്രമുഖർ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതമാണ്.പ്രതീക്ഷക്കതീതമായി തീയേറ്ററുകളിൽ വമ്പൻ മാസ്സ് എഫ്ഫക്റ്റ് ആണ് ഗോപി സുന്ദറിന്റെ സംഗീതം സൃഷ്ടിക്കുന്നത്. അതുപോലെ തന്നെ രണ്ടാം പകുതിയും മുന്നോട്ടു പോയാൽ ഈ പുതിയ വർഷം വലിയ വിജയത്തോടെ തന്നെ തുടങ്ങാൻ മമ്മൂട്ടിക്കാവും എന്നാണ് ആരാധകർ പറയുന്നത്. കോമെഡിയും ആക്ഷനും ആവേശവും എല്ലാം കൂട്ടിച്ചേർത്തു ഒരുക്കിയ ഒരു മാസ്സ് ചിത്രം ആണ് ഷൈലോക്ക് എന്ന ഫീൽ തന്നെയാണ് ആദ്യ പകുതി നൽകുന്നത്.എന്തായാലും മെഗാസ്റ്റാർ ചിത്രം ബ്ലോക്ക് ബസ്റ്റർ ചിത്രമാണെന്നതിൽ സംശയമില്ല.
about shylock
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...