
serial
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരം മീര മുരളി സീരിയലിൽ നിന്ന് പിന്മാറാനുള്ള കാരണം തുറന്നു പറയുന്നു..
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരം മീര മുരളി സീരിയലിൽ നിന്ന് പിന്മാറാനുള്ള കാരണം തുറന്നു പറയുന്നു..

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മീരാ മുരളി. ഇരുപതോളം സീരിയലുകളിലും സിനിമകളിലും മിന്നിത്തിളങ്ങിയ താരം ഏറ്റവും ഒടുവില്‍ അരുന്ധതി എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.മെലിഞ്ഞു സുന്ദരിയായിരുന്ന 26 വയസ്സുകാരിയായ മീര അരുന്ധതിയില്‍ എത്തുമ്ബോള്‍ തടിച്ചു പ്രായമായ ഒരു സ്ത്രീയുടെ രൂപത്തിലാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. എന്താണ് ഈ കുട്ടി ഇത്ര വേഗം രൂപത്തില്‍ മാറ്റം വരുത്തിയതെന്ന് അരുന്ധതി കാണുന്ന ഏതൊരു പ്രേക്ഷകന്റെയും മനസ്സില്‍ സംശയം ഉണ്ടാകാം. എന്ത് കൊണ്ട് താന്‍ ഒരു വര്‍ഷമായി ടെലിവിഷന്‍ മേഖലയില്‍ നിന്നും പിന്മാറി, എന്ത് കൊണ്ട് അരുന്ധതിയില്‍ പുതിയൊരു മാറ്റം എന്നീ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് താരം ഇപ്പോള്‍. സമയം മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പറയുന്നത്.
കലാപാരമ്ബര്യം ഉള്ള തറവാട് ഒന്നും അല്ല എന്റേത്. പക്ഷേ ചെറുപ്പം മുതലേ അഭിനയ മോഹം ഉണ്ടായിരുന്നു. എന്നെ അഭിനയത്തിലേക്ക് എത്തിച്ചത് ജയന് ചേട്ടനാണ്. അച്ഛന്റെ കസിന് ആണ് അദ്ദേഹം . ജയന് ചേട്ടന് എന്ന് പറഞ്ഞാല്‍ പെട്ടെന്ന് മനസിലാകില്ല. മാനസപുത്രിയിലെ തോബിയാസ് എന്ന് പറഞ്ഞാല്‍ ചേട്ടനെ വേഗം മനസ്സിലാകും. അഭിനയം വിട്ടു എന്ന് പറയാനാകില്ല. പക്ഷേ ഉടനെ ഒരു മടങ്ങിവരവ് ഇല്ല എന്ന് തന്നെ പറയാം. ഒറ്റ കാരണമാണ് അതിനു പിന്നില്‍ പഠനം. പണ്ട് മുതല്‍ ഉള്ള ആഗ്രഹമാണ് ഫാഷന്‍ ഡിസൈനിങ് പഠിക്കണമെന്നുളളത്. അതിപ്പോള്‍ നടന്നു. ഇപ്പോള്‍ പഠന തിരക്കുകളിലാണ് ഞാന്‍. എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട്, ഇനി അഭിനയത്തിലേക്കില്ലേ എന്ന്, അത് കേള്‍ക്കുമ്ബോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്.
പ്രേക്ഷകര്‍ എന്നെ ഇത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് അറിയാന്‍ സാധിച്ചതില്‍ അരുന്ധതി എന്ന കഥാപാത്രത്തിനായിട്ടാണ്, ഞാന്‍ രൂപമാറ്റം വരുത്തിയത്. അരുന്ധതി അല്‍പ്പം മച്ചുവേര്‍ഡ് ആയ കഥാപത്രമാണ് അതിനു വേണ്ടിയാണ് തടി വച്ചത്. ഇപ്പോള്‍ പഴയ രൂപത്തിലാകാനുള്ള ശ്രമത്തിലാണ്’ മീര പറഞ്ഞു.
meera murali
നയനയെ അംഗീകരിക്കാനോ, ഒന്നും ആദർശ് തയ്യാറല്ല. ഇപ്പോഴും വെറുപ്പാണെന്ന് തന്നെയാണ് ആദർശ് പറഞ്ഞത്. പക്ഷെ ഇതിനിടയിൽ അഭിയ്ക്ക് കിട്ടിയതോ രക്ഷപ്പെടാൻ കഴിയാത്ത...
രേവതിയുടെ സന്തോഷം തല്ലിക്കെടുത്താനുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു ശ്രുതി എത്തിയത്. പക്ഷെ ഇതെല്ലം കേട്ടുകൊണ്ട് നിന്ന വർഷ തന്നെ ശ്രുതിയ്ക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്. അതോടുകൂടി...
കോടതിയിൽ പല്ലവി എത്തില്ല, കേസ് വിജയിക്കത്തില്ല എന്നൊക്കെ വിജാരിച്ച് സന്തോഷിച്ചിരുന്ന ഇന്ദ്രന്റെ തലയിലേക്ക് ഇടിത്തീ ആയിട്ടായിരുന്നു പല്ലവിയുടെ ആ വരവ്. അതോടുകൂടി...
രക്ഷപ്പെടാൻ ആകാത്ത വിധം അഭിയും അമലും തമ്പിയെ പൂട്ടുന്നു. അവസാനം വിശ്വൻ കുറിച്ചറിയാൻ തമ്പി സക്കീറിന്റെ അടുത്തെത്തി. ഞെട്ടിക്കുന്ന വിവരണങ്ങളായിരുന്നു സക്കീർബായ്...
പല്ലവി കോടതിയിൽ എത്താതിരിക്കാൻ വേണ്ടി പ്രതാപനും ഇന്ദ്രനും കൂടി ചേർന്ന് വലിയൊരു ചതിക്കുഴി തന്നെയാണ് ഒരുക്കിയത്. പക്ഷെ അവസാനം പല്ലവിയ്ക്ക് രക്ഷകയായി...