
Malayalam Breaking News
വീണ്ടും സോഷ്യൽ മീഡിയ ഇളക്കിമറിച്ച് മരക്കാർ;ആക്ഷൻ കിംഗ് അർജുന്റെ ലുക്ക് പുറത്ത്!
വീണ്ടും സോഷ്യൽ മീഡിയ ഇളക്കിമറിച്ച് മരക്കാർ;ആക്ഷൻ കിംഗ് അർജുന്റെ ലുക്ക് പുറത്ത്!
Published on

മലയാള സിനിമ ലോകവും,പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ,മാത്രമല്ല മോഹൻലാൽ നായകനായ മരക്കാർ എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ ചർച്ചാ വിഷയം എന്ന് പറഞ്ഞാൽ അതിൽ യാതൊരു തെറ്റുമുണ്ടാകില്ല കാരണം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വന്ന ഒരു “:കാരക്ടർ പോസ്റ്ററും ഒരു ഒഫീഷ്യൽ മൂവി പോസ്റ്ററും” ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. മാത്രവുമല്ല രണ്ടു ദിവസം മുൻപേ വന്നത് ഈ ചിത്രത്തിൽ “കീർത്തി സുരേഷ്” അവതരിപ്പിക്കുന്ന ആർച്ച എന്ന കഥാപാത്രത്തിന്റെ കാരക്ടർ പോസ്റ്റർ ആണെങ്കിൽ ഇന്നലെ വന്നത് ഈ ചിത്രത്തിന്റെ ത്രസിപ്പിക്കുന്ന രണ്ടാം ഒഫീഷ്യൽ പോസ്റ്റർ ആണ്.മാത്രവുമല്ല പുതുവർഷത്തിൽ റിലീസ് ചെയ്ത ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗംഭീരമായിരുന്നു. ഇപ്പോഴിതാ ഇന്ന് ഈ ചിത്രത്തിലെ രണ്ടാം കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്.
തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടൻ അർജുൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള കാരക്ടർ പോസ്റ്റർ ആണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്.കൂടാതെ ഒരു യോദ്ധാവായി ഈ ചിത്രത്തിൽ എത്തുന്ന അർജുൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ആനന്ദൻ എന്നാണ്.”മോഹൻലാൽ, അർജുൻ, കീർത്തി സുരേഷ്” എന്നിവരെ കൂടാതെ വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രം രചിച്ചത് പ്രിയദർശനും അനി ഐ വി ശശിയും ചേർന്നാണ്.വലിയ പ്രതീക്ഷ നൽകുകയും,പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രം കൂടിയാണ്.
about arjun
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...