
Malayalam Breaking News
തരംഗമാകാൻ വിസ്മയ മോഹൻലാൽ എത്തുന്നു;താരപുത്രിയുടെ ചുവടുവെപ്പ് ആഘോഷമാക്കി ആരാധകർ!
തരംഗമാകാൻ വിസ്മയ മോഹൻലാൽ എത്തുന്നു;താരപുത്രിയുടെ ചുവടുവെപ്പ് ആഘോഷമാക്കി ആരാധകർ!
Published on

മലയാളികളുടെ പ്രിയ താര കുടുംബമാണ് താരരാജാവ് മോഹൻലാലിന്റേത്,മാത്രവുമല്ല അച്ഛനെയും മകനെയും ഒരുപോലെ ആണ് പ്രേക്ഷകർ ആരാധിക്കുന്നത്.കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ മക്കൾ ആണ് “അപ്പു എന്ന പ്രണവ് മോഹൻലാലും മായാ എന്ന് വിളിക്കുന്ന വിസ്മയ മോഹൻലാലും”.അതുമാത്രമല്ല ബാലതാരമായി “പുനർജനി” എന്ന ചിത്രത്തിലഭിനയിച്ചു മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയും പിന്നീട് ആദി എന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെ നായകനായി ബ്ലോക്ക്ബസ്റ്റർ എൻട്രി നടത്തിയും പ്രണവ് മോഹൻലാൽ ഏവർക്കും സുപരിചിതനായെങ്കിലും മകൾ വിസ്മയ പൊതു ശ്രദ്ധയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു ഇത്ര കാലവും.ഒരുപക്ഷേ വിസ്മയയെ കുറിച്ച് ആർക്കും കൂടുതലൊന്നും അറിയില്ല എന്ന് പറയുന്നതാവും ശരി. പക്ഷേ ഇപ്പോൾ താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേർത്ത് ഒരു ബുക്ക് പബ്ലിഷ് ചെയ്യാനൊരുങ്ങുകയാണ് വിസ്മയ മോഹൻലാൽ. ഗ്രൈൻസ് ഓഫ് സ്റ്റാർ ഡസ്റ്റ് എന്നാണ് വിസ്മയയുടെ ബുക്കിന്റെ പേര്. ബുക്കിന്റെ കവർ പേജും വിസ്മയ തന്റെ ഇൻസ്റ്റാഗ്രാം പോസ്ടിനോപ്പം ഷെയർ ചെയ്തിട്ടുണ്ട്.
ഇതിനോടകം ആരധകർ ആകാംക്ഷയിലാണ് കൂടാതെ മറ്റുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ പുറത്തു വരുമെന്നും വിസ്മയ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.അതുമാത്രമല്ല എഴുത്തിന്റെയും വരയുടെയും ലോകത്തിലൂടെ സഞ്ചരിക്കാനാണ് വിസ്മയയുടെ ആഗ്രഹമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അതുകൂടാതെ പ്രണവ് മോഹൻലാൽ സഹ സംവിധായകനായും നടനായുമെല്ലാം സിനിമയുടെ ഭാഗമായി കഴിഞ്ഞു.മാത്രവുമല്ല മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ അതിഥി വേഷത്തിൽ എത്തിയ പ്രണവ് ഇനി നായകനായി അഭിനയിക്കാൻ പോകുന്നത് വിനീത് ശ്രീനിവാസനൊരുക്കുന്ന ഹൃദയം എന്ന ചിത്രത്തിലാണ്. പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും കല്യാണി അഭിനയിക്കുന്നുണ്ട്. എഴുത്തിനും വരക്കുമൊപ്പം അച്ഛന്റെയും സഹോദരന്റെയും കൂടെ സിനിമാ ലോകത്തേക്കും വിസ്മയ എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും.
about vismaya mohanlal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...