Malayalam Breaking News
ആരാധകരെ നിരാശയിലാഴ്ത്തി മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍ 2 ഉപേക്ഷിച്ചതായി മിഥുന്‍ മാനുവല്‍ തോമസ്;ഇനി രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗമില്ല!
ആരാധകരെ നിരാശയിലാഴ്ത്തി മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍ 2 ഉപേക്ഷിച്ചതായി മിഥുന്‍ മാനുവല്‍ തോമസ്;ഇനി രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗമില്ല!
മെഗാസ്റ്റാര്‍ ചിത്രങ്ങളിൽ പ്രേക്ഷകർ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരു ചിത്രമാണ് കോട്ടയം കുഞ്ഞച്ചൻ മാത്രവുമല്ല മമ്മൂട്ടിയുടെ കരിയറില്‍ വലിയ വിജയമായി മാറിയ സിനിമകളിലൊന്നാണ് ഈ ചിത്രം.അതുമാത്രമല്ല 1990ല്‍ പ്രശസ്ത സംവിധായകൻ ടിഎസ് സുരേഷ് ബാബുവാണു ചിത്രം ഒരുക്കിയത്.കൂടാതെ ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമൊരുക്കുമെന്ന് ആട് സീരിസിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് മുന്‍പ് അറിയിച്ചിരുന്നു.
മുൻപ് “ആട് 2” വിജയാഘോഷ വേളയില്‍ വെച്ചായിരുന്നു സംവിധായകന്റെ പ്രഖ്യാപനം.മാത്രമല്ല “ഫ്രൈഡേ ഫിലിം ഹൗസി്‌ന്റെ ബാനറില്‍ വിജയ് ബാബു” സിനിമ നിര്‍മ്മിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം ഉപേക്ഷിച്ചതായി അറിയിച്ചിരിക്കുകയാണ് സംവിധായകന്‍.ഇതോടെ നിരാശയിലാണ് ആരധകർ.
ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല തിരക്കഥ പലതവണ പുതുക്കിപണിതിട്ടും തൃപ്തികരമായ രീതിയിൽ എത്തിയില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ചിത്രം ഉപേക്ഷിക്കുന്നത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിക്കപ്പെട്ടതും പ്രേക്ഷകര്‍ ഇപ്പോഴും ഇഷ്ടത്തോടെ കാണുകയും ചെയ്യുന്ന ഒരു കഥാപാത്രത്തെ യോജിക്കുന്ന തരത്തില്‍ പുനരവതരിപ്പിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് ചിത്രം വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചതെന്നും സംവിധായകന്‍ അറിയിച്ചു.
അതുമാത്രമല്ല ആരാധകരെ നിരാശയിലാഴ്ത്തികൊണ്ട് മറ്റൊരു വാർത്തയും എത്തിയിട്ടുണ്ട് കോട്ടയം കുഞ്ഞച്ചനു പുറമെ “ടര്‍ബോ പീറ്ററും” ഉപേക്ഷിച്ചതായി സംവിധായകന്‍ അറിയിച്ചു.കൂടാതെ ‘ആട് 2’വിജയാഘോഷ വേളയില്‍ തന്നെ ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു “ടര്‍ബോ പീറ്റര്‍”. ഒരു മാസ് എന്റര്‍ടെയ്‌നര്‍ ഒരുക്കാനാണ് സംവിധായകന്‍ പദ്ധതിയിട്ടിരുന്നത്. “കോട്ടയം കുഞ്ഞച്ചന്‍” പോലെ “ടര്‍ബോ പീറ്ററും” യാഥാര്‍ത്ഥ്യമാവില്ലെന്ന് സംവിധായകന്‍ അറിയിച്ചു.പുതിയ ഒരു ആക്ഷന്‍ ത്രില്ലർ ഇനി ഒരുക്കുമെന്നും അതിനൊപ്പം തന്നെ ആട് 3യും ഉടന്‍ തന്നെയുണ്ടാകും. ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒരു മേക്കിങ് ആയിരിക്കും ആട് മൂന്നാം ഭാഗത്തിനുണ്ടാവുകയെന്നും സംവിധായകന്‍ അറിയിച്ചു.
about kottayam kunjachan
