
Malayalam Breaking News
വീണ്ടും ജഗതിമയം;അഭിനയ ചക്രവർത്തിയുടെ തിരിച്ചു വരവിൽ അത്ഭുതപ്പെട്ട് കാണികൾ!
വീണ്ടും ജഗതിമയം;അഭിനയ ചക്രവർത്തിയുടെ തിരിച്ചു വരവിൽ അത്ഭുതപ്പെട്ട് കാണികൾ!
Published on

മലയാളികളുടെ പ്രിയപ്പെട്ട നായകനാണ് ജഗതി ശ്രീകുമാർ,അദ്ദേഹത്തിന്റെ അസാന്നിധ്യം കുറച്ചു കാലത്തേക്ക് മലയാള സിനിമയ്ക്കു തീരാ നഷ്ടമായിരുന്നു അതിനു കാരണമായത്, ഏതാനും വർഷങ്ങൾക്കു മുൻപ് നടന്ന കാർ അപകടത്തിലൂടെയായിരുന്നു, അങ്ങനെ നിശബ്ദനായി പോയ ജഗതി ശ്രീകുമാർ പതിയെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് എന്ന സന്തോഷമാണ് ഇന്ന് മലയാളികൾക്ക്.മാത്രമല്ല സംസാര ശേഷി പൂർണ്ണമായും തിരിച്ചു കിട്ടിയില്ല എങ്കിലും, വീൽ ചെയറിൽ ആണ് ഇപ്പോഴത്തെ ജീവിതമെങ്കിലും ഭാവാഭിനയത്തിന്റെ ഈ രാജാവിൽ ഇപ്പോഴും വിസ്മയങ്ങൾ ബാക്കി.കൂടാതെ കഴിഞ്ഞ ദിവസം സ്വന്തം ജീവിതം പശ്ചാത്തലമാക്കിയ ഒരു പരസ്യ ചിത്രത്തിൽ ജഗതി അഭിനയിച്ചപ്പോൾ അത്ഭുതപ്പെട്ടതു അത് കണ്ടു നിന്നവരെല്ലാമായിരുന്നു.ഒപ്പം തന്നെ “മകൻ രാജ്കുമാറും ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനും ഉൾപ്പെടെയുള്ളവർ അഭിനേതാക്കളായി ജഗതി ശ്രീകുമാറിന് ഒപ്പം ഉണ്ടായിരുന്നു,മാത്രമല്ല പഠിച്ച കലാലയത്തിലേക്ക് ജഗതി മടങ്ങി വരുന്നതും സുഹ്യത്തുക്കളുമായി ഒത്തു ചേരുന്നതുമാണ് ഒന്നര മിനിട്ടു ദൈർഖ്യമുള്ള ഈ പരസ്യ ചിത്രത്തിലുള്ളത്.അതുകൂടാതെ അതിലെ പ്രത്യകത ജഗതിയുടെ മകൻ ഈ പരസ്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത് ജഗതിയുടെ ചെറുപ്പകാലമാണ്.
അദ്ദേഹം തിരിച്ചു വരാനായി കാത്തിരിക്കുകയാണ് സിനിമ ലോകം ഇപ്പോഴിതാ,മാത്രമല്ല ഈ പരസ്യം എത്തിയത് “ഗോകുലം ഗ്രൂപ്പിനായി സംവിധായകൻ സിധിൻ” ആണ് ഈ പരസ്യ ചിത്രം ജഗതിയെ വെച്ചൊരുക്കിയത്.കൂടാതെ സിധിൻ ആക്ഷൻ ശബ്ദം മുഴങ്ങിയതോടെ സംഭാഷണങ്ങളൊന്നും തന്നെയില്ലാതെ, മുഖത്ത് ഭാവങ്ങൾ വിരിയിച്ച ജഗതി ശ്രീകുമാർ സിനിമാ ക്രൂവിനെ മുഴുവൻ അമ്പരപ്പിച്ചു എന്ന് തന്നെ പറയാം.കണ്ടു നിന്നവർ അദ്ദേഹത്തിന്റെ കലാകാരനെ വീണ്ടും അത്ഭുതത്തോടെ നോക്കികാണുകയായിരുന്നു കൂടാതെ വഴുതക്കാട് ഗവ.വിമൻസ് കോളജിലായിരുന്നു ഈ പരസ്യത്തിന്റെ ചിത്രീകരണം നടന്നത്.അതുമാത്രമല്ല ജഗതി ശ്രീകുമാറിന്റെ ഉറ്റ സുഹൃത്തിന്റെ വേഷത്തിൽ ആണ് ഗോകുലം ഗോപാലൻ ഈ പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.അതുമാത്രമല്ല “മാർ ഇവാനിയോസ് കോളജിൽ ജഗതിയുടെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്ന മാത്തുക്കുട്ടിയും പ്രിയ അധ്യാപികയായ മേഴ്സിയും” ഈ പരസ്യ ചിത്രത്തിന്റെ ഭാഗമാണ് എന്നതും മറ്റൊരു പ്രത്യകതയാണ്.കൂടാതെ ഇത് ഒരു സിനിമയിലും ജഗതി ശ്രീകുമാർ വേഷമിട്ടു കഴിഞ്ഞു. ജീവിതത്തിലേക്ക് പതുക്കെ മടങ്ങി വന്നത് പോലെ സിനിമയിലേക്കും ജഗതി ശ്രീകുമാർ മടങ്ങി വരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
about jagathy sreekumar
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...