
Malayalam
രജിത്ത് കുമാർ പ്രേക്ഷകരുടെ മുത്താകുമെന്ന് മോഹൻലാൽ;മുത്താകുമോ അതോ കണ്ണിലെ കരടാകുമോ എന്ന് ആരാധകർ!
രജിത്ത് കുമാർ പ്രേക്ഷകരുടെ മുത്താകുമെന്ന് മോഹൻലാൽ;മുത്താകുമോ അതോ കണ്ണിലെ കരടാകുമോ എന്ന് ആരാധകർ!

ബിഗ് ബോസ്സിലെ ഏറ്റവും ചൊറിയൻ എന്ന് മത്സരാർത്ഥികൾ തന്നെ വിശേഷിപ്പിക്കുന്ന വ്യക്തിയാണ് ഡോ. രജിത്ത് കുമാർ. ഏവരെയും ഉപദേശിച്ച് നേർവഴിക്ക് നടത്തുക എന്ന ലക്ഷ്യത്തോടെ എത്തിയ വ്യക്തി കൂടുതലായും മറ്റ് മത്സാർത്ഥികളിൽ നിന്നും പഴി കേൾക്കുന്ന കാഴ്ചയാണ് ബിഗ് ബോസ്സിൽ പലപ്പോഴും കാണുന്നത്.ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ കയറി ഇടപെടുന്നു എന്ന പരാതി മിക്കവാറും മത്സാർത്ഥികൾ രജിത്തിനെതിരെ ഉന്നയിക്കാറുമുണ്ട്. ബിഗ് ബോസ്സിൽ രജിത്തിന്റെ ഉപദേശങ്ങളും അഭിപ്രായപ്രകടനങ്ങളും ഒക്കെ പലപ്പോഴും വാക്കുതർക്കത്തിൽ ആണ് കലാശിക്കുന്നത് . എന്നാൽ ഇനി രജിത്ത് കുമാർ പ്രേക്ഷകരുടെ മുത്താകും എന്ന അഭിപ്രായമാണ് ഏറ്റവും പുതിയതായി പുറത്തുവന്നിരിക്കുന്നത്. അഭിപ്രായപ്രകടനം നടത്തിയത് സാക്ഷാൽ മോഹൻ ലാലും.
ബിഗ് ബോസ്സിലെ മിക്കവാറും വഴക്കുകൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും തിരികൊളുത്തുന്നത് രജിത്ത് കുമാറാണ്. കഴിഞ്ഞ എപ്പിസോഡിലും മഞ്ജു പത്രോസും സുജോ മാത്യുവും രജിത്ത് കുമാറുമായി ഉടക്കിയിരുന്നു . കുടിക്കാനുപയോഗിക്കുന്ന ഗ്ലാസ് ബാത്റൂമിലേക്ക് കൊണ്ടുപോയി എന്നതിനെ ചൊല്ലിയായിരുന്നു മഞ്ജു രജിത്ത് കുമാറുമായി വാക്കുതർക്കത്തിലായത്. എന്നാലത് ഗ്യാസും കറണ്ടും ലഭിക്കാനായിരുന്നു താനങ്ങനെ ചെയ്തതെന്ന് രജിത്ത് കുമാർ പ്രതികരിച്ചു. പിന്നീട് സുജോ മാത്യുവുമായി നടന്നത് മുട്ടനടിയായിരുന്നു. രജിത്ത് കുമാർ പരസ്യമായി വസ്ത്രം മാറുന്നു എന്ന് പറഞ്ഞാണ് സുജോ രജിത്തുമായി വഴക്കിടുന്നത്. സ്ത്രീകളും ഒരുമിച്ച് കഴിയുന്ന ബിഗ് ബോസ് ഹൗസിൽ പരസ്യമായി വസ്ത്രം മാറരുതെന്നാണ് സുജോ രജിത്ത് കുമാറിനോട് ആവശ്യപ്പെടുന്നത്. എന്നാൽ പതിവ് പോലെ രജിത്ത് ആരോപണങ്ങൾ നിരസിച്ചു. താൻ മനപ്പൂർവം ചെയ്തതല്ലായെന്നും വസ്ത്രം മാറുന്ന മുറി സ്ത്രീകളുടേത് മാത്രമാണെന്ന് തെറ്റിദ്ധരിച്ചു എന്നുമാണ് രജിത്ത് പറഞ്ഞത്. സുജോ പറഞ്ഞതിനോട് യോജിക്കാനും രജിത്ത് തയ്യാറായില്ല. തന്റെ സ്വതസിദ്ധമായ ശൈലിയിൽ സുജോയുടെ ആരോപണങ്ങളെ നേരിടുകയും ചെയ്തു. മോഹൻ ലാൽ മത്സരാർത്ഥികളോട് സംസാരിക്കാൻ എത്തിയപ്പോഴാണ് അടുത്ത സംഭവം പുറത്തുവരുന്നത്. രജിത്ത് കുമാർ ബിഗ് ബോസിനെ ചലഞ്ച് ചെയ്തു. സുരേഷുമായുള്ള വാക്കുതർക്കത്തിനിടെയാണ് രജിത്ത് കുമാർ ബിഗ് ബോസിനെ ചലഞ്ച് ചെയുന്നത്.
താൻ വെളുപ്പിനെ രണ്ടര മൂന്നു മണി സമയത്ത് ഉണർന്നെഴുന്നേറ്റ് നോക്കുമ്പോൾ പാചക വാതക മീറ്ററിൽ 5 കിലോ എന്ന് കൃത്യമായി കാണിച്ചു എന്ന് സംസാരത്തിനിടെ രജിത്ത് പറഞ്ഞത് കള്ളമാണെന്ന് സുരേഷ് വാദിച്ചു. താനും രാജിനി ചാണ്ടിയുമാണ് ആദ്യം എഴുന്നേറ്റതെന്നും അപ്പോൾ സമയം അഞ്ചിനോടടുത്ത സമയം ആയിരുന്നെന്നും അപ്പോൾ മീറ്ററിൽ കാണിച്ചത് 4.98 ആയിരുന്നെന്നുമാണ് സുരേഷ് വാദിച്ചത്. കള്ളം പറയുന്നത് നിർത്തിയാൽ മാത്രമേ രജിത്ത് കുമാർ രക്ഷപെടുകയുള്ളു എന്നൊരഭിപ്രായവും സുരേഷ് നടത്തി. ഒടുവിൽ തർക്കം മൂത്തപ്പോൾ രജിത്ത് കുമാർ സത്യം തെളിയിക്കാൻ ബിഗ് ബോസിനെ ചലഞ്ച് ചെയ്യുകയായിരുന്നു. ഒടുവിൽ ചലഞ്ച് ഏറ്റെടുത്ത മോഹൻ ലാൽ ദൃശ്യങ്ങളുടെ റെക്കോർഡ് പ്രദർശിപ്പിച്ചു. രജിത്ത് കുമാർ പറഞ്ഞതാണ് സത്യം എന്ന് ആണ് ഒടുവിൽ തെളിഞ്ഞത്. തുടർന്നാണ് ഇനി ഈ സംഭവത്തിന്ന് ശേഷം രജിത്ത് ലുമാർ പ്രേക്ഷകരുടെ മുത്താകും എന്ന് മോഹൻ ലാൽ അഭിപ്രായപ്പെട്ടത്.
മോഹൻ ലാലിൻറെ പ്രവചനം സത്യമാകുമോയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇതിനുള്ള ഉത്തരം വരും ദിവസങ്ങളിൽ മാത്രമേ അറിയാൻ സാധിക്കൂ. ഇനി രജിത്ത് കുമാർ മുത്താകുമോ അതോ കണ്ണിലെ കരടാകുമോ എന്ന് കണ്ടറിയാം.
about rajith kumar in bigboss
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...