
Malayalam
ഇന്നായിരുന്നു ആ മനോഹര ദിവസം; പേളിയുമായുളള വിവാഹ നിശ്ചയത്തെക്കുറിച്ച് മനസ്സുതുറന്ന് ശ്രീനിഷ് അരവിന്ദ്…
ഇന്നായിരുന്നു ആ മനോഹര ദിവസം; പേളിയുമായുളള വിവാഹ നിശ്ചയത്തെക്കുറിച്ച് മനസ്സുതുറന്ന് ശ്രീനിഷ് അരവിന്ദ്…

ബിഗ് ബോസ്സിലെ പ്രണയ ജോഡികൾ വീണ്ടും വാർത്തകളിൽ നിറയുന്നു. ബിഗ് ബോസ് സീസൺ ഒന്നിനെ പ്രണഭരിതമാക്കിയ മത്സരാര്‍ഥികളായിരുന്നു പേർളി മാണിയും ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും പ്രണയവും വിവാഹ നിശ്ചയവും വിവാഹവുമെല്ലാം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ താരങ്ങൾ വീണ്ടും പ്രേക്ഷക മനസ്സുകളിലേക്ക് എത്തുകയാണ്. ശ്രീനിഷിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ദമ്പതികളെ വീണ്ടും ചർച്ചയാക്കാൻ കാരണം.
ടെലിവിഷന്‍ അവതാരകയായി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പേളി മാണി. ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. ബിഗ് ബോസിലെത്തിയ ശേഷമുളള പേളിയുടെ പ്രണയവും വിവാഹവുമെല്ലാം തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് ശ്രീനിഷ് അരവിന്ദുമായുളള പേളിയുടെ പ്രണയം വിവാഹത്തിലെത്തിയത്. പേർളിഷ് ഒന്ന പേരിലാണ് ആരാധകർ ഈ ദമ്പതികളെ സ്നേഹത്തോടെ വിശേഷിപ്പിക്കുന്നത്.
ഇരുവരുടെയും വിവാഹം ആരാധകര്‍ ഒന്നടങ്കം ആഘോഷിച്ചിരുന്നു. ക്രിസ്റ്റ്യന്‍, ഹിന്ദു രീതിയിലായിരുന്നു പേളിഷിന്റെ വിവാഹം നടന്നത്. തുടര്‍ന്ന് ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. വിവാഹ ശേഷമുളള വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട് . ശ്രീനിഷ് അരവിന്ദിന്റെതായി വന്ന പുതിയ പോസ്റ്റും ആരാധകര്‍ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷമായതിന്റെ സന്തോഷമാണ് ശ്രീനിഷ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. പേളിക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചാണ് നിശ്ചയ നടന്ന ദിവസം ഇന്നായിരുന്നുവെന്ന് ശ്രീനി ഓര്‍മപ്പെടുത്തിയത്. ബിഗ് ബോസ് ആദ്യ സീസണ് അവസാനിച്ചതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത് . ആരാധകരും പ്രേക്ഷകരും ഒന്നടങ്കം കാത്തിരുന്ന വിവാഹം കൂടിയായിരുന്നു ഇരുവരുടെയും. ബിഗ് ബോസ്സിലെ എപ്പിസോഡുകളിലൂടെയാണ് ഇരുവരുടെയും പ്രണയം പൂവിടുന്നത്. . തുടര്‍ന്നായിരുന്നു വിവാഹം. പേളിക്കൊപ്പം ശ്രീനിഷും ബിഗ് ബോസിന്റെ അവസാന ഘട്ടത്തിലെത്തിയിരുന്നു. രണ്ടു പേരുടെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു ബിഗ് ബോസ്എന്ന റിയാലിറ്റി ഷോ . കഴിഞ്ഞ ബിഗ് ബോസ് സീസണിലെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും പ്രണയനിമിഷങ്ങൾ.
about pearle srinish
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...