
Malayalam Breaking News
ലാലേട്ടന്റെ പാട്ടിന് കൂവെല്ലാഡാ; ആദ്യ ഡയലോഗിനെ കുറിച്ച് മനസ്സ് തുറന്ന് സിജു വിൽസൻ
ലാലേട്ടന്റെ പാട്ടിന് കൂവെല്ലാഡാ; ആദ്യ ഡയലോഗിനെ കുറിച്ച് മനസ്സ് തുറന്ന് സിജു വിൽസൻ
Published on

ഹാപ്പി വെഡിങ്ങിലൂടെ ശ്രേദ്ധേയനായ സിജു വിൽസൺ ആണിത്.
വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്സ് ക്ലബ് എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലെത്തിയ നായകനാണ് സിജു വിൽസൻ. പിന്നേട് പ്രേമം ഹാപ്പി വെഡിങ്ങിലൂടെ മലയാളികളുടെ പ്രിയ നടനായി മാറുകയായിരുന്നു
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, വാർത്തകൾ ഇതുവരെ, സെയ്ഫ് തുടങ്ങിയ സിനിമകളിലൂടെയെയും ശ്രദ്ധ നേടി . തന്റെ ആദ്യ സിനിമയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചുമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് സിജു. കൗമുദി ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്
സിനിമയൽ ആദ്യമായി അഭിനയിക്കുമ്പോൾ വല്യ സ്ക്രീനിൽ ഫേസ് ഒന്ന് കണ്ടാൽ മതി എന്നായിരുന്നു. എന്നാൽ ഓരോ സിനിമ കഴിയുമ്പോഴും നമ്മളെ ആഗ്രഹങ്ങൾ പതിയെ പതിയെ മാറിക്കൊണ്ടിരിക്കുമെന്ന് സിജു പറയുന്നു
‘സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ ആ കാരക്ടറിന് എന്തെങ്കിലും ഒരു പ്രത്യേകത വേണമെന്ന് ആഗ്രഹമുണ്ട്. എനിക്ക് ആദ്യം സിനിമയിൽ അഭിനയിക്കുമ്പോൾ വല്യ സ്ക്രീനിൽ ഫേസ് ഒന്ന് കണ്ടാൽ മതി എന്നായിരുന്നു. അതുപോലെ തന്നെ മലർവാടിയിൽ അങ്ങനെ സംഭവിച്ചു. എക്സ്ട്ര രണ്ട് ഡയലോഗും കിട്ടി. അത് ലാലേട്ടനെ കുറിച്ചായിരുന്നു. ലാലേട്ടന്റെ പാട്ടിന് കൂവെല്ലാഡാ എന്നും പറഞ്ഞായിരുന്നു. അത് കഴിഞ്ഞ ഓരോ സിനിമ കഴിയുമ്പോഴും നമ്മളെ ആഗ്രഹങ്ങൾ പതിയെ പതിയെ മാറിക്കൊണ്ടിരിക്കും.നമ്മൾ കുറച്ചും കൂടി സീരിയസ് ആയിട്ട് അപ്രോച്ച് ചെയ്തുകൊണ്ടിരിക്കുകയാണ്. നമുക്ക് ഓരോ കഥാപാത്രങ്ങളും ഇങ്ങനെ ആയിരിക്കണം നേരത്തെ ചെയ്തപോലത്തെ കതാപാത്രമായിട്ട് നമുക്ക് ഫീൽ ചെയ്യരുത്. അല്ലെങ്കിൽ അതിന്റെ ഷെയ്ഡ് ഉണ്ടെങ്കിലും നമ്മൾ അത് വേറൊരു കഥാപാത്രമായിട്ട് ചെയ്യാൻ പറ്റുമോയെന്ന് ട്രെെ ചെയ്യാനായിട്ട് ആലോചിക്കും”. -സിജു വിൽസൻ പറയുന്നു’
siju
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...